വേറിട്ട ലുക്കുമായി ഷെയ്ന്‍ നിഗം; വലിയപെരുന്നാളിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഷെയ്ന് നിഗം സൗബിന് ഷാഹിര് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള് കൈകാര്യം ചെയ്യുന്നത്.
 | 
വേറിട്ട ലുക്കുമായി ഷെയ്ന്‍ നിഗം; വലിയപെരുന്നാളിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വലിയപെരുന്നാളിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴ് നടനും സംവിധായകനുമായി ധനുഷാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം വേറിട്ട ലുക്കിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഷെയ്ന്‍ നിഗം സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ വിനായകന്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍.

മോഷന്‍ പോസ്റ്റര്‍ കാണാം.