അന്‍വര്‍ റഷീദിന്റെ ‘വലിയപെരുന്നാള്‍’ഉടന്‍; ആദ്യപോസ്റ്റര്‍ ധനുഷ് റീലീസ് ചെയ്യും

ഷെയ്നിനെ കൂടാതെ വിനായകന്, സൗബിന് ഷാഹിര്, ജോജു ജോര്ജ്, അലന്സിയര് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.
 | 
അന്‍വര്‍ റഷീദിന്റെ ‘വലിയപെരുന്നാള്‍’ഉടന്‍; ആദ്യപോസ്റ്റര്‍ ധനുഷ് റീലീസ് ചെയ്യും

കൊച്ചി: നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വലിയപെരുന്നാള്‍ റിലീസൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തമിഴ്‌നടന്‍ ധനുഷ് ഉടന്‍ റിലീസ് ചെയ്യും. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷെയ്‌നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍.

വലിയപെരുന്നാള് സിനിമയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഇന്ത്യൻ വെള്ളിത്തിരയിലെ പ്രിയ നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ…

Posted by Valiyaperunnal on Thursday, August 22, 2019