‘വീട്ടില്‍ നിന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഇറക്കിവിട്ടു’; പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി വനിത

പിതാവും പ്രമുഖ സിനിമാ താരവുമായ വിജയ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി വനിത. വനിതയെയും സുഹൃത്തുക്കളെയും വിജയകുമാറിന്റെ വീട്ടില് നിന്ന് അടിച്ചിറക്കിയതായി നടി ആരോപിക്കുന്നു. തങ്ങളെ വീട്ടില് നിന്ന് ഇറക്കി വിടുന്നതിനായി അദ്ദേഹം ഗുണ്ടകളുടെയും പോലീസിന്റെ സഹായം തേടിയതായും വനിത ആരോപിച്ചു.
 | 

‘വീട്ടില്‍ നിന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഇറക്കിവിട്ടു’; പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി വനിത

ചെന്നൈ: പിതാവും പ്രമുഖ സിനിമാ താരവുമായ വിജയ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി വനിത. വനിതയെയും സുഹൃത്തുക്കളെയും വിജയകുമാറിന്റെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി നടി ആരോപിക്കുന്നു. തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നതിനായി അദ്ദേഹം ഗുണ്ടകളുടെയും പോലീസിന്റെ സഹായം തേടിയതായും വനിത ആരോപിച്ചു.

‘അച്ഛന്‍ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.’

‘നടുറോഡില്‍ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.’ വനിത പറഞ്ഞു.

വനിതയ്ക്ക് ഒരു സിനിമയുടെ ഷൂട്ടിംഗിനായി നല്‍കിയ വീട് കൃത്യ സമയത്ത് ഒഴിഞ്ഞു തരുന്നില്ലെന്ന് കാണിച്ച് വിജയ കുമാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ തന്നെ പോലീസ് വിഷയം പരിഹരിക്കുകയായിരുന്നു. പരാതി ലഭിച്ചതായി വനിതയെ അറിയിച്ച ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സുഹൃത്തുക്കളെ ഉള്‍പ്പെടെ ഇറക്കി വിടുകയായിരുന്നു. നടിയുടെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.