ലൈവായി ലിപ് ലോക്കും ആഘോഷവും, സദാചാരവാദികളുടെ ‘മുഖത്തടിച്ച്’ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍; വീഡിയോ കാണാം

തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാര്ഷികം ആഘോഷിക്കുന്ന യാഷിക ആനന്ദും ഐശ്വര്യ ദത്തയും പക്ഷേ ഇതൊന്നും വകവെച്ചു നല്കാന് ഒരുക്കമല്ലെന്ന് മാത്രം.
 | 
ലൈവായി ലിപ് ലോക്കും ആഘോഷവും, സദാചാരവാദികളുടെ ‘മുഖത്തടിച്ച്’ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍; വീഡിയോ കാണാം

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ ഇന്ന് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. വാര്‍ത്തകളുടെ ഉള്ളടക്കം മിക്കവര്‍ക്കുമെതിരെയുള്ള മാധ്യമ, സോഷ്യല്‍ മീഡിയ സാദാചാര ആക്രമണമാകുമെന്നതാണ് മറ്റൊരു ദുരവസ്ഥ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ ബിഗ് ബോസ് ഷോ ഉണ്ടായിട്ടുണ്ട്. തമിഴ് ബിഗ് ബോസിലെ സീസണ്‍-2വിലെ ഗ്ലാമര്‍ മത്സരാര്‍ഥികളായിരുന്ന നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയുമാണ് ഇപ്പോള്‍ സദാചാരവാദികളുടെ പുതിയ ഇര.

ഇരുവരും പാര്‍ട്ടിക്കിടയില്‍ ആരാധകരുമായി പങ്കുവെച്ച വീഡിയോ ചില മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ഇരുവര്‍ക്കും നേരെ തെറിവിളികളുമായി സൈബര്‍ ആങ്ങളമാരും രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന യാഷിക ആനന്ദും ഐശ്വര്യ ദത്തയും പക്ഷേ ഇതൊന്നും വകവെച്ചു നല്‍കാന്‍ ഒരുക്കമല്ലെന്ന് മാത്രം. പാര്‍ട്ടിക്കിടയിലെ ഇരുവരുടെയും ആഘോഷത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം.