കമലഹാസന്റെ ബിഗ് ബജറ്റ് ചിത്രം വിശ്വരൂപം-2ന്റെ ട്രെയിലര്‍ പുറത്ത്; വീഡിയോ

കമല്ഹാസന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിശ്വരൂപം രണ്ടിന്റെ ട്രെയിലര് പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2013ല് പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണിത്. നേരത്തെ സാമ്പത്തിക പ്രശ്നങ്ങളില് കുരുങ്ങി ചിത്രം മുടങ്ങി കിടക്കുകയായിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.
 | 

കമലഹാസന്റെ ബിഗ് ബജറ്റ് ചിത്രം വിശ്വരൂപം-2ന്റെ ട്രെയിലര്‍ പുറത്ത്; വീഡിയോ

കൊച്ചി: കമല്‍ഹാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിശ്വരൂപം രണ്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണിത്. നേരത്തെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ചിത്രം മുടങ്ങി കിടക്കുകയായിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

ഒരു മിനിറ്റ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഹിന്ദി തമിഴ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. കന്നടയിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഗിബ്രാന്‍ സംഗീതംവും മലയാളികളായ സനു വര്‍ഗീസും ശാംദത്തും് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്.

ട്രെയിലര്‍ കാണാം.