കത്തിയിൽ യേശുദാസിന്റെ ഗാനം

ഇളയദളപതി വിജയ്യുടെ പുതിയ ചിത്രമായ കത്തിയിൽ യേശുദാസ് പാടുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. യേശുദാസിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അനുഗ്രഹീതനായിയെന്നും യേശുദാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ആഭിമാനം ആ അനുഭവം മറക്കാൻ കഴിയാത്തതാണെന്നും അനിരുദ്ധിന്റെ ട്വീറ്റിലുണ്ട്.
 | 

കത്തിയിൽ യേശുദാസിന്റെ ഗാനം
ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രമായ കത്തിയിൽ യേശുദാസ് പാടുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. യേശുദാസിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അനുഗ്രഹീതനായിയെന്നും യേശുദാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ആഭിമാനം ആ അനുഭവം മറക്കാൻ കഴിയാത്തതാണെന്നും അനിരുദ്ധിന്റെ ട്വീറ്റിലുണ്ട്.

വിജയ്‌യും യുവ സംഗീതസംവിധായകൻ അനിരുദ്ധും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കത്തി. എ ആർ മുരുഗദോസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിജയ്‌യെ കൂടാതെ സാമന്ത പ്രഭു, നീൽ നിതിൻ മുകേഷ്, തോട്ട റോയ് ചൗധരി, സതീഷ്, പ്രഭു ഗണേശൻ, സുബു പഞ്ചു അരുണാചലം, സായാജി ഷിൻഡേ, ഇർഫാൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അയ്യങ്കാരൻ ഇന്റർനാഷണലിന്റേയും ലൈക്ക പ്രൊഡക്ഷൻസിന്റേയും ബാനറിൽ കെ.കരുണമൂർത്തിയും എ.സുഭാസ്‌കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.