ക്വാറി മാഫിയയുടെ ആക്രമണം; നിറപറ ഗ്രൂപ്പും വര്‍ഗീയ ഫാസിസ്റ്റുകളും ചേര്‍ന്ന് മുതലമടയില്‍ ചെയ്തതെന്ത്? ആക്രമണത്തിനിരയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എഴുതുന്നു

ഇന്ന് നാം കാണുന്ന ഭൂമി ഇന്നലെ പോയവര് നമുക്കായി ബാക്കി വെച്ചതാണെന്നും അത് യാതൊരു കോട്ടവും തട്ടാതെ നാളേക്ക് ബാക്കി വെക്കണമെന്നുള്ള ഉറച്ച ബോധ്യത്തില് നിന്നാണു പരിസ്ഥിതിക്ക് വേണ്ടിയുള്ള ശബ്ദങ്ങള് ഉയര്ന്നു വരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില് നിന്നു വേണം പാലക്കാട് ജില്ലയിലെ മുതലമടയില് കുറെ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന ക്വാറി വിരുദ്ധ സമരത്തെ നോക്കിക്കാണാന്.
 | 

ക്വാറി മാഫിയയുടെ ആക്രമണം; നിറപറ ഗ്രൂപ്പും വര്‍ഗീയ ഫാസിസ്റ്റുകളും ചേര്‍ന്ന് മുതലമടയില്‍ ചെയ്തതെന്ത്?  ആക്രമണത്തിനിരയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എഴുതുന്നു

ഇന്ന് നാം കാണുന്ന ഭൂമി ഇന്നലെ പോയവര്‍ നമുക്കായി ബാക്കി വെച്ചതാണെന്നും അത് യാതൊരു കോട്ടവും തട്ടാതെ നാളേക്ക് ബാക്കി വെക്കണമെന്നുള്ള ഉറച്ച ബോധ്യത്തില്‍ നിന്നാണു പരിസ്ഥിതിക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നു വേണം പാലക്കാട് ജില്ലയിലെ മുതലമടയില്‍ കുറെ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന ക്വാറി വിരുദ്ധ സമരത്തെ നോക്കിക്കാണാന്‍.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുന്ന പാറമട ഖനനത്തിനെതിരെ കുറേ നാളുകളായി തുടരുന്ന സമരമാണ് മുതലമടയിലേത്. സമരത്തെ തകര്‍ക്കാന്‍ കല്യാണ്‍ സമരത്തില്‍ സംഭവിച്ചതിനു സമാനമായി വ്യാപകമായ രീതിയില്‍ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തിയിട്ടും കാര്യമുണ്ടായില്ല. അത് കൊണ്ടാവാം സമരക്കാര്‍ക്കെതിരെ നേരിട്ടൊരാക്രമണത്തിനു ക്വാറി മാഫിയ തയ്യാറായത്. മുതലമടയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ എറ്റവും പ്രധാനപ്പെട്ടത് നിറപറ ഗ്രൂപ്പിന്റെ ഉടമ കണ്ണന്റെ നിയന്ത്രണത്തിലുള്ളതാണ്.

ക്വാറി മാഫിയയുടെ ആക്രമണം; നിറപറ ഗ്രൂപ്പും വര്‍ഗീയ ഫാസിസ്റ്റുകളും ചേര്‍ന്ന് മുതലമടയില്‍ ചെയ്തതെന്ത്?  ആക്രമണത്തിനിരയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എഴുതുന്നു

ദിവസങ്ങളായി തുടരുന്ന സമരത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതിനേത്തുടര്‍ന്ന അറുമുഖന്‍, കണ്ണദാസ് തുടങ്ങി ആറോളം സമര പ്രവര്‍ത്തകരെ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പത്തോളം ബൈക്കുകളില്‍ എട്ടു കിലോമീറ്ററോളം ദൂരം സിനിമാ സ്റ്റൈലില്‍ പിന്തുടരുകയും ആക്രമണം അഴിച്ച് വിടുകയും ചെയ്തു. വാഹനം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റിയാണു സമരക്കാര്‍ രക്ഷപെട്ടത്.
ഇത്തരമൊരു സാഹചര്യത്തിലാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ പരിസ്ഥിതി സംഘടനയായ യൂത്ത് ഡയലോഗിന്റെ ഞാനുള്‍പ്പെടെയുള്ള സംഘം മുതലമട സന്ദര്‍ശ്ശിച്ചതും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തതും. മുതലമട പഞ്ചായത്ത് ഓഫീസിനു സമീപത്ത് നിന്നും തീര്‍ത്തും സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് കാമ്പ്രത്ത് ചള്ള എത്തിയപ്പോഴാണ് ഗുണ്ടകള്‍ മാര്‍ച്ചിലേക്ക് ഇരച്ച് കയറി സ്ത്രീകളുള്‍പ്പെടെയുള്ള പ്രധിഷേധക്കാരെ ആക്രമിച്ചു.

ക്വാറി മാഫിയയുടെ ആക്രമണം; നിറപറ ഗ്രൂപ്പും വര്‍ഗീയ ഫാസിസ്റ്റുകളും ചേര്‍ന്ന് മുതലമടയില്‍ ചെയ്തതെന്ത്?  ആക്രമണത്തിനിരയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എഴുതുന്നു

ക്വാറി മാഫിയയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളും ചേര്‍ന്ന് ഭീകരമായ ആക്രമണം നടത്തിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടാകാതിരുന്നത് സംശയകരമാണ്. പ്രതിഷേധക്കാരെ ആക്രമിക്കാനെത്തിയ നൂറിലധികം വരുന്ന ഗുണ്ടകളെ നേരിടാന്‍ പ്രദേശത്ത് ആകെയുണ്ടായത് മൂന്ന് പോലീസുകാര്‍ മാത്രമാണ്. ആദ്യ ദിവസം സമരക്കാര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെ ഉണ്ടായിട്ടും ഇത്തരമൊരു സമീപനം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് പ്രധിഷേധാര്‍ഹമാണ്.

ക്വാറി- രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ വൈകുന്തോറും പ്രദേശവാസികളായ സമരപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ നഷ്ടമാകാനുള്ള സാഹചര്യമാണു മുതലമടയിലുള്ളത്. പൊതു സമൂഹവും പോലീസും ലാഭക്കൊതിയന്മാരായ ക്വാറി രാഷ്ട്രീയ മാഫിയക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലനില്‍പ്പിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നാണ് സമരക്കാര്‍ ഉറപ്പിച്ച് പറയുന്നത്.