സംഘപരിവാർ അജണ്ടയുമായി മനോരമ; ബീഫ് കഴിച്ചാൽ അപകടമാണത്രേ

അധികാരക്കസേരയോട് മനോരമ ഗ്രൂപ്പ് പുലർത്തുന്ന ദാസ്യം കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും അറിയാം. കോൺഗ്രസിനോട് പ്രത്യക്ഷത്തിൽ പുലർത്തുന്ന ആഭിമുഖ്യം തന്നെ അതിന്റെ വിപണി മൂല്യം അനുസരിച്ച് മാറി മറിയുന്നതിന്റെ നിരവധി തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിൽ ഒടുവിലത്തേതാണ് ഇന്ന് മലയാള മനോരമ പത്രം എഡിറ്റ് പേജിൽ അച്ചടിച്ച 'ബീഫ് അപകടകരം' എന്ന ലേഖനം. ഒരേ സമയം കോൺഗ്രസ് ദാസ്യവേല ചെയ്യുമ്പോൾത്തന്നെ സംഘപരിവാറിന് വേണ്ടിയുള്ള കൂദാശ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
 | 

ആർ.ധർമ്മൻ

സംഘപരിവാർ അജണ്ടയുമായി മനോരമ;  ബീഫ് കഴിച്ചാൽ അപകടമാണത്രേ
അധികാരക്കസേരയോട് മനോരമ ഗ്രൂപ്പ് പുലർത്തുന്ന ദാസ്യം കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും അറിയാം. കോൺഗ്രസിനോട് പ്രത്യക്ഷത്തിൽ പുലർത്തുന്ന ആഭിമുഖ്യം തന്നെ അതിന്റെ വിപണി മൂല്യം അനുസരിച്ച് മാറി മറിയുന്നതിന്റെ നിരവധി തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിൽ ഒടുവിലത്തേതാണ് ഇന്ന് മലയാള മനോരമ പത്രം എഡിറ്റ് പേജിൽ അച്ചടിച്ച ‘ബീഫ് അപകടകരം’ എന്ന ലേഖനം. ഒരേ സമയം കോൺഗ്രസ് ദാസ്യവേല ചെയ്യുമ്പോൾത്തന്നെ സംഘപരിവാറിന് വേണ്ടിയുള്ള കൂദാശ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

കഴിഞ്ഞ മെയ് മാസം മുതൽ ഈ പത്രത്തിന്റെ പേജുകൾ സൂക്ഷ്മമായി വായിച്ചാൽ മറനീക്കി പുറത്തുചാടുന്ന സംഘപരിവാർ അജണ്ടകൾ കാണാം. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി സ്തുതിക്കായി ഓരോ ദിവസവും പത്രം നിരവധി കോളങ്ങൾ ഒഴിച്ചിടുന്നത് പോലും സുവ്യക്തം. കേന്ദ്രത്തിലെ അധികാര കൈമാറ്റം മനോരമയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ബി.ജെ.പി സർക്കാരിനും അവരുടെ പദ്ധതികൾക്കും കുഴലൂത്ത് നടത്തുന്ന എഡിറ്റോറിയൽ നയം തന്നെയാണ് അവരുടെ നിറം മാറ്റത്തെ സൂചിപ്പിക്കുന്നത്.

ഡൽഹിയിൽ വ്യാപകമായി ക്രിസ്ത്യൻ പള്ളികൾക്കെതിരെ ആക്രമണം നടന്നപ്പോൾ ആ വാർത്തയെ മനോരമ സമീപിച്ചത് ‘പക്വത’യുടെ മറയിട്ട ഉദാസീനതയോടെയായിരുന്നു. മുൻപ് ഒറീസയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം നടന്നപ്പോൾ ഇല്ലാതിരുന്നത്ര പക്വത ഈ പത്രം ഇപ്പോൾ നേടിക്കഴിഞ്ഞു.

കച്ചവട താൽപര്യത്തെ ബാധിക്കുന്ന എന്തിനോടും ഒരു വിട്ടുവീഴ്ചയും കാണിക്കാൻ മനോരമ ഒരുക്കമല്ല. കല്ല്യാൺ സാരീസ് സമരത്തോടും മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാലയ്‌ക്കെതിരായ സമരത്തോടും ഒരു ദാക്ഷിണ്യവും ഇത് പ്രകടിപ്പിക്കുന്നില്ല. ഇതേ നില തന്നെയാണ് കേന്ദ്ര സർക്കാരിനെതിരായ നിലപാടുകളിൽ ഇപ്പോൽ മനോരമ പുലർത്തുന്നത്.

‘ബീഫ് അപകടകരം’ എന്ന തലക്കെട്ടിൽ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം നൽകിയ ലേഖനം അതിന്റെ രാഷ്ട്രീയം കൊണ്ട് സ്‌ഫോടനാത്മകമാണ്. വെറ്റിനറി സർവകലാശാലാ വൈസ് ചാൻസലറായ ഡോ.ബി അശോകാണ് ലേഖനം എഴുതിയിരിക്കുന്നത്. പ്രത്യക്ഷത്തിൽ കടുത്ത കോൺഗ്രസ് അനുഭാവിയാണ് ബി. അശോക്. പക്ഷേ പറയുന്നത് മുഴുവൻ ആർ.എസ്.എസ് നിലപാടും. ലേഖനം ശാത്രീയമാണെന്ന സൂചനയോടെ ഗവേഷകരേയും മറ്റും ഉദ്ദരിക്കുമ്പോൾത്തന്നെ, ഗവേഷണ പദ്ധതികളുടെ വിശാദാംശങ്ങൾ നൽകി അതിന്റെ സൂക്ഷ്മത പുലർത്താൻ ലേഖകൻ തയ്യാറാകുന്നുമില്ല. നെറ്റിയിൽ രക്തചന്ദനക്കുറി ചാർത്തിയ ബി. അശോകിന്റെ ചിത്രമാണ് ലേഖനത്തിനൊപ്പമുള്ളത്. ഇതോടെ കാര്യങ്ങൾ ഏറെക്കുറേ കണ്ണിമുറിയാതെ കണ്ടെടുക്കാൻ ഒരു മികച്ച വായനക്കാരന് കഴിയുന്നു.

ബീഫ് തുടർച്ചയായി കഴിച്ചാൽ ആറ് മുതൽ പത്ത് വരെ മാരക രോഗങ്ങൾ പിടിപെടുമെന്നാണ് അശോകിന്റെ വാദം. ഇത് ഗവേഷകർ പറയുന്നതാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഏത് ഗവേഷകർ എന്നിടത്ത് മൗനമാണ്. ബീഫ് പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടകരമാണെന്നും അദ്ദേഹം പറയുന്നു. യൂറോപ്പിൽ കണ്ടെത്തിയ അപൂർവ രോഗമായ ഭ്രാന്തിപ്പശു രോഗത്തിന്റെ കാര്യം വരെ പറഞ്ഞ് ഡോ. അശോക് വായനക്കാരെ ഭയപ്പെടുത്തുന്നു. ബീഫ് നിരോധിക്കണമെന്നല്ല തന്റെ നിലപാട്. പക്ഷേ, ബിഫ് ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ സംഘടിപ്പിച്ച് അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു. അശോകിന്റെ രോഗമെന്തെന്ന് ഇത് പറയുമ്പോഴേക്കും വ്യക്തമാകും.

മഹാരാഷ്ട്രയിലും മറ്റും ബീഫ് നിരോധിക്കുന്നതിനെക്കുറിച്ച് ഡോ. അശോകിന് അഭിപ്രായമൊന്നുമില്ല. പകരം ബീഫ് നിരോധനത്തിന്റെ രാഷ്ട്രീയം പ്രകടമാക്കി ഇടതുപക്ഷം പ്രഖ്യാപിച്ച സമരത്തോടാണ് എതിർപ്പ്. അതിനെ എതിർക്കാൻ വേണ്ടി സംഘപരിവാർ കാലാകാലങ്ങളായി അതിശയോക്തി കലർത്തി പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമെന്ന വ്യാജേന ഡോക്ടർ ബി. അശോക് വഴി മനോരമ വായനക്കാരിലേക്ക് കടത്തുന്നു.

രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന മനുഷ്യർ ആയിരക്കണക്കിന് വർഷങ്ങളായി കഴിക്കുന്ന ബീഫ് ക്യാൻസറുണ്ടാക്കുമെന്നാണ് മനോരമ പറയുന്നത്. കൊഴുപ്പടിഞ്ഞ് ഹൃദയാഘാതത്തിലേക്ക് നയിക്കുമത്രേ. ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യാനാണെങ്കിൽ ഏത് ഭക്ഷണ പദാർത്ഥത്തെയാണ് പ്രതിക്കൂട്ടിൽ നിർത്താനാകാത്തത്. മാരകമായ കീടനാശിനി കലർന്ന പച്ചക്കറികളോളം വരുമോ ബീഫിന്റെ രോഗാതുരത. ഇത്തരം ചോദ്യങ്ങളെല്ലാം സംഘപരിവാറിന്റെ അജണ്ട പ്രചരിപ്പിക്കുമ്പോൾ മനോരമ മറന്നിടുന്നുണ്ട്.

കേന്ദ്രത്തിൽ അധികാരം കൈയാളുന്ന ഒരു സർക്കാരിന്റെ പിന്തുണ മനോരമ പോലൊരു വടവൃക്ഷത്തിന് ഒഴിച്ചുകൂടാനാകില്ല. അപ്പോൾ മതന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായക്കാരുടേയും ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടിട്ടാണെങ്കിലും ബ്രാഹ്മണ മതം തത്വം പ്രചരിപ്പിക്കുന്ന സംഘപരിവാരത്തെ പിന്തുണയ്ക്കുകയേ നിവൃത്തിയുള്ളൂ. മാട്ടിറച്ചി ഉത്പാദവനും അനുബന്ധ മേഖലകളും ഉൾപ്പെടുന്ന രംഗത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ വയറ്റത്തടിക്കുക എന്നതാണ് ആർഎസ്എസിന്റെ പ്രത്യക്ഷ ലക്ഷ്യങ്ങളിലൊന്ന്. അത് കേരളത്തിൽ മനോരമ ഏറ്റെടുക്കുന്നു. ന്യൂനപക്ഷ മതവിഭാഗക്കാരാണ് ഈ മേഖലയിൽ പ്രവർത്തിക്കന്നവരിൽ ഏറെയും. അവരെ പട്ടിണിയിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ബി. അശോകിന്റെ ഉന്നത്തെ ലേഖനം.

അതിലപ്പുറം ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യൻ ഉപയോഗിക്കുന്ന ഭക്ഷ്യവൃത്തത്തിൽ നിന്നും മാട്ടിറച്ചിയെ പുറത്താക്കാനുള്ള ഗൂഢശ്രമമവുമാണ് ഈ ലേഖനം. ഭക്ഷണം നമ്മുടെ സംസ്‌കാരം തന്നെയാണ്. അതിനാൽ മനോരമ നമ്മുടെ സംസ്‌കാരത്തെ തന്നെയാണ് എഡിറ്റ് പേജിൽ ചോദ്യം ചെയ്യുന്നത്.

ലേഖനം താഴെ വായിക്കാം

സംഘപരിവാർ അജണ്ടയുമായി മനോരമ;  ബീഫ് കഴിച്ചാൽ അപകടമാണത്രേ