Tuesday , 31 March 2020
News Updates

ഇസ്രോ ചെയര്‍മാനെ ശാസിക്കുകയായിരുന്നോ? മോദിക്കെതിരെ പുതിയ ആരോപണം; തെളിവായി വീഡിയോ!

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ വിക്രം ലാന്‍ഡറുമായി സിഗ്‌നല്‍ നഷ്ടമായതിന് പിന്നാലെ ഇസ്രോ ചെയര്‍മാന്‍ കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസിച്ചതായി ആരോപണം. പുലര്‍ച്ചെ കെ. ശിവനുമായി മോദി സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ആരോപണം പുറത്തുവന്നിരിക്കുന്നത്. കെ. ശിവന്‍ ലാഡറിന്റെ സിഗ്‌നല്‍ നഷ്ടമായി എന്ന് മോദിയെ അറിയിച്ച സമയത്ത് മോദി രൂക്ഷമായി എന്തോ പ്രതികരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. പിന്നാലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ALSO READ: വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ആശയ വിനിമയത്തിന് ശ്രമിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ

എന്നാല്‍ ഈ വീഡിയോയ്ക്ക് ശേഷം നടന്ന സംഭവങ്ങളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. മോദി ഇസ്രോ ചെയര്‍മാനെ ആശ്വസിപ്പിച്ചെന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടുകള്‍. ശിവനെ മോദി കെട്ടിപ്പിടിക്കുന്ന വീഡിയോയും ഇതിനോടൊപ്പം പുറത്തുവന്നു. ലോകരാജ്യങ്ങള്‍ നടത്തിയിട്ടുള്ള ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളുടെ വിജയ ശതമാനം 60 ശതമാനം മാത്രമാണെന്ന് നേരത്തെ അമേരിക്കന്‍ ബഹാരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കിയിരുന്നു. നാസയുടെ ‘മൂണ്‍ ഫാക്ട് ഷീറ്റ്’ കണക്കുകള്‍ പ്രകാരം 40 ശതമാനം ദൗത്യങ്ങളും പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ALSO READ: ചന്ദ്രയാന്‍-2നെ കളിയാക്കിയ പാക് മന്ത്രിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ

കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ നാസ 109 ദൗത്യങ്ങള്‍ ചന്ദ്രനെ ലക്ഷ്യമാക്കി അയച്ചു. മനുഷ്യനെ എത്തിച്ചതുള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് ഇവ. എന്നാല്‍ ഇവയില്‍ 61 എണ്ണം മാത്രമാണ് വിജയിച്ചത്. 48 എണ്ണം പരാജയമായിരുന്നു. 1958 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമേരിക്ക, യുഎസ്എസ്ആര്‍ (ഇപ്പോള്‍ റഷ്യ), യൂറോപ്യന്‍ യൂണിയന്‍, ചൈന, ജപ്പാന്‍ ഇസ്രായേല്‍ തുടങ്ങിയവരാണ് ചന്ദ്രനിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് മുമ്പായി ഇസ്രായേലിന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായി ചാന്ദ്ര ദൗത്യം വിജയിപ്പിച്ചത് സോവിയറ്റ് യൂണിയനാണ്. 1959 ജനുവരിയില്‍ ലൂണ 1 ആണ് ചന്ദ്രന്റെ സമീപം എത്തിയത്. ആറ് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വിജയം.

ALSO READ: ചാന്ദ്ര ദൗത്യങ്ങളില്‍ വിജയിച്ചവ 60 ശതമാനം മാത്രം; നാസ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ

1958നും 59നുമിടയില്‍ അമേരിക്കയും റഷ്യയും ചന്ദ്രനിലേക്ക് 14 ദൗത്യങ്ങള്‍ അയച്ചു. 1966ല്‍ ലൂണ 9 ആണ് ആദ്യമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. 1958 മുതല്‍ 1979 വരെയുള്ള കാലയളവില്‍ 90 ദൗത്യങ്ങളാണ് അമേരിക്കയും റഷ്യയും നടത്തിയത്. പിന്നീട് 1980 മുതല്‍ 89 വരെയുള്ള കാലയളവില്‍ ഒരു ചാന്ദ്രദൗത്യം പോലും ഉണ്ടായിട്ടില്ല. പിന്നീട് 1990ല്‍ ജപ്പാന്‍ രംഗത്തെത്തി. ഇതിന് ശേഷം 19 ദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇന്ത്യ രണ്ട് ദൗത്യങ്ങളാണ് അയച്ചത്.

വീഡിയോ കാണാം.

ഏഴാം തീയതി വെളുപ്പിന് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായത് ഇസ്റോ, പീനിയ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ മോദി അറിയുന്ന നിമിഷം.സഹപ്രവർത്തകർ ഡോ.കെ.ശിവനെ ആശ്വസിപ്പിക്കുന്നത് കാണാം.അന്ന് നേരം പുലർന്നിട്ടായിരുന്നു ആ ഇമോഷണൽ ഹഗ്

Posted by Sujith Chandran on Sunday, September 8, 2019

DONT MISS