Tuesday , 31 March 2020
News Updates

ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക് മന്ത്രിയുടെ ‘വായടപ്പിച്ച്’ പാകിസ്ഥാനി ബഹിരാകാശ ഗവേഷക

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായി സിഗ്‌നല്‍ നഷ്ടമായതിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ച പാക് മന്ത്രിയുടെ വായടപ്പിക്കുന്ന പ്രസ്താവനയുമായി പാകിസ്ഥാനി ബഹിരാകാശ ഗവേഷക നമീറ സലീം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡറെത്തിച്ച ഇന്ത്യയെയും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്രോയെയും നമീറ അഭിനന്ദിച്ചു. ചാന്ദ്ര ദൗത്യത്തെ ഐതിഹാസിക വിജയമെന്നാണ് നമീറ വിശേഷിപ്പിച്ചത്. പാകിസ്ഥാനില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കാന്‍ പോകുന്ന ആദ്യ വനിതയാണ് നമീറ.

Also Read: ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായ മേഖലയ്ക്ക് ഇത് അഭിമാനത്തിന് വക നല്‍കുന്നു.’ നമീറ സലിം പറഞ്ഞു. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്ന് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ ഇന്ത്യയെ പരിഹസിച്ചിരുന്നു.

Also Read: ചന്ദ്രയാന്‍-2നെ കളിയാക്കിയ പാക് മന്ത്രിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ

പിന്നാലെ സോഷ്യല്‍ മീഡിയയും ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ശാസ്ത്രത്തെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ള പാകിസ്ഥാനികള്‍ ഈ വിധത്തില്‍ പരിഹസിക്കില്ലെന്ന് പാക് സ്വദേശി ഫവാസിന് മറുപടി നല്‍കി. അന്താരാഷ്ട്ര തലത്തില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആരോട് ചോദിച്ചാലും ഇന്ത്യക്കാരുടെ നൈപുണ്യത്തെക്കുറിച്ച് പറഞ്ഞു തരുമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

DONT MISS