
കോവിഡിനെതിരെ കേരളത്തിന്റെ ചെറുത്തു നില്പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് റാപ്പ് ആല്‍ബം. ജെ.ക്രിഷ് രചിച്ച് സംഗീതം നല്കി അവതരിപ്പിച്ചിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു. നിപ്പ, എച്ച്1എന്‍1, പ്രളയം, ഓഖി തുടങ്ങിയവയെ അതിജീവിച്ചതുപോലെ കോവിഡിനെയും മലയാളികള്‍ ഒറ്റക്കെട്ടായി തുരത്തും എന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഈ ഗാനം. കോവിഡിന് എതിരായ പോരാട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ പോലീസുകാര്‍ വരെയുള്ളവരെ അഭിവാദ്യം ചെയ്യുകയാണ് ഗാനത്തിലൂടെയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജെ.ക്രിഷിന്റെ മറ്റ് പ്രോജക്ടുകളെക്കുറിച്ച് അറിയാന്‍ jkrishmusic എന്ന് സെര്‍ച്ച് ചെയ്യുക.
ഗാനം കാണാം