എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍

ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാര്ഥികള് ഒരു ഭാഗത്തും ഏഴോളം വരുന്ന എ.ബി.വി.പി പ്രവര്ത്തകര് ഒരു ഭാഗത്തും ഉള്ള അവസ്ഥയായിരുന്നു. ഈ സാഹചര്യത്തില് ഏറ്റവും ഉചിതമെന്ന് തോന്നിയ കാര്യം താന് ചെയ്യുകയായിരുന്നു.
 | 
എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍. എ.ബി.വി.പി അനധികൃതമായി സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട സംഭവം നേരത്തെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന.

കോളേജില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നും എ.ബി.വി.പി പ്രവര്‍ത്തകര്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് കെ ഫല്‍ഗുനന്‍ വ്യക്തമാക്കിയിരിക്കുന്നത്. കോളേജിനകത്ത് ഉണ്ടായിരുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാനാണ് താന്‍ കൊടിമരം പറിച്ചത്. ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികള്‍ ഒരു ഭാഗത്തും ഏഴോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും ഉള്ള അവസ്ഥയായിരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും ഉചിതമെന്ന് തോന്നിയ കാര്യം താന്‍ ചെയ്യുകയായിരുന്നു. താന്‍ കൊടിമരം പറിച്ച് ക്യാംപസിന് പുറത്തുവന്ന് അത് പോലീസിന് കൈമാറുകയായിരുന്നു. ഫല്‍ഗുന്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ എസ്.എഫ്.ഐ എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ക്യാംപസിനകത്ത് പുതിയ കൊടികള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുണ്ട്. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് എ.ബി.വി.പി കൊടി സ്ഥാപിച്ചത്.