പണം തിരികെക്കൊടുത്തില്ല; ആപ്പിള്‍ സ്റ്റോറിലെത്തിയ യുവാവ് തല്ലിത്തകര്‍ത്തത് 12 ഐഫോണുകള്‍; വീഡിയോ കാണാം

കേടുവന്ന ഉല്പ്പന്നത്തിന്റെ പണം തിരികെ നല്കിയില്ലെന്ന് ആരോപിച്ച് ഐഫോണുകള് തല്ലിത്തകര്ത്ത് ആപ്പിളിനോട് യുവാവിന്റെ പ്രതികാരം. ഫ്രാന്സിലെ ഡിജോണിലാണ് സംഭവം. ആപ്പിള് സ്റ്റോറിലെത്തിയ യുവാവ് 12ഓളം ഐഫോണുകളും ഒരു മാക്ബുക്കും കയ്യിലുണ്ടായിരുന്ന സ്റ്റീല് ബോളുപയോഗിച്ച് തല്ലിത്തകര്ക്കുകയായിരുന്നു.
 | 

പണം തിരികെക്കൊടുത്തില്ല; ആപ്പിള്‍ സ്റ്റോറിലെത്തിയ യുവാവ് തല്ലിത്തകര്‍ത്തത് 12 ഐഫോണുകള്‍; വീഡിയോ കാണാം

പാരീസ്: കേടുവന്ന ഉല്‍പ്പന്നത്തിന്റെ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് ഐഫോണുകള്‍ തല്ലിത്തകര്‍ത്ത് ആപ്പിളിനോട് യുവാവിന്റെ പ്രതികാരം. ഫ്രാന്‍സിലെ ഡിജോണിലാണ് സംഭവം. ആപ്പിള്‍ സ്‌റ്റോറിലെത്തിയ യുവാവ് 12ഓളം ഐഫോണുകളും ഒരു മാക്ബുക്കും കയ്യിലുണ്ടായിരുന്ന സ്റ്റീല്‍ ബോളുപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു.

യൂറോപ്പിലെ ഉപഭോക്താക്കളെ ആപ്പിള്‍ കബളിപ്പിക്കുകയാണ്. തനിക്ക് പണം തിരികെത്തരില്ല എന്ന് അവര്‍ പറഞ്ഞു. പിന്നെ സംഭവിച്ചത് ഇതാണ് എന്നു പറഞ്ഞാണ് യുവാവ് ആക്രമണം തുടരുന്നത്. സെക്യരിറ്റി സ്റ്റാഫ് കൂട്ടിക്കൊണ്ടുപോയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോ കാണാം