ആപ്പിള്‍ ഐഫോണ്‍ 7; റാം സാംസങ്ങിന്റേതും സ്‌റ്റോറേജ് തോഷിബയുടേതുമെന്ന് റിവ്യൂകള്‍

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണ് ഐഫോണ് 7-ല് ഉപയോഗിച്ചിരിക്കുന്നത് മറ്റ് കമ്പനികളുടെ സ്പെയര് പാര്ട്സുകളാണെന്ന് വിവരം. ചില വെബ്സൈറ്റുകളില് ഇതുസംബന്ധിച്ച് കുറിപ്പുകള് വന്നിട്ടുണ്ട്. ഐഫോണില് ഉപയോഗിക്കുന്ന ഭാഗങ്ങളെല്ലാം നിര്മിക്കുന്നത് മുന്നിര ടെക്ക് കമ്പനികളാണ്. വിവിധ കമ്പനികളില് നിന്നു വാങ്ങുന്ന പാര്ട്സുകള് ആപ്പിള് അസംബിള് ചെയ്യുകയാണ്.
 | 
ആപ്പിള്‍ ഐഫോണ്‍ 7; റാം സാംസങ്ങിന്റേതും സ്‌റ്റോറേജ് തോഷിബയുടേതുമെന്ന് റിവ്യൂകള്‍

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 7-ല്‍ ഉപയോഗിച്ചിരിക്കുന്നത് മറ്റ് കമ്പനികളുടെ സ്‌പെയര്‍ പാര്‍ട്‌സുകളാണെന്ന് വിവരം. ചില വെബ്‌സൈറ്റുകളില്‍ ഇതുസംബന്ധിച്ച് കുറിപ്പുകള്‍ വന്നിട്ടുണ്ട്. ഐഫോണില്‍ ഉപയോഗിക്കുന്ന ഭാഗങ്ങളെല്ലാം നിര്‍മിക്കുന്നത് മുന്‍നിര ടെക്ക് കമ്പനികളാണ്. വിവിധ കമ്പനികളില്‍ നിന്നു വാങ്ങുന്ന പാര്‍ട്‌സുകള്‍ ആപ്പിള്‍ അസംബിള്‍ ചെയ്യുകയാണ്.

പുതിയ ഐഫോണ്‍ 7 പ്ലസിലെ ചില രഹസ്യങ്ങള്‍ ടെക് വെബ്സൈറ്റ് ഐഫിക്സിറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 7 ലെ റാം നിര്‍മിച്ചിരിക്കുന്നത് ആപ്പിളിന്റെ മുഖ്യ എതിരാളി സാസംങ്ങാണ്. ഐഫോണ്‍ 7 പ്ലസിലെ 3ജിബി ഘജഉഉഞ4 ഞഅങ സാംസങ്ങിന്റേതാണ്.

ഐഫോണ്‍ 7 പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത് 2900ാഅവ ബാറ്ററിയാണ്. ഐഫോണ്‍ 6 പ്ലസില്‍ 2750 mAh ബാറ്ററിയായിരുന്നു. അതേസമയം, ഐഫോണ്‍ 7 ലെ ഫ്‌ലാഷ് ചിപ് നിര്‍മിച്ചിരിക്കുന്നത് തോഷിബയാണ്. ഐഫോണ്‍ 7 പ്ലസിലെ സ്റ്റോറേജ് 128GB NAND ഫ്‌ലാഷ് ചിപ് തോഷിബയുടേതാണ് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.