ഐഫോൺ 6 മുടി പറിക്കുമെന്ന് ട്വിറ്റർ യൂസർമാർ; ആപ്പിളിനിത് കഷ്ടകാലമോ..?

ആപ്പിളിനിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. വളയുന്നുവെന്ന പരാതിക്കു ശേഷം ഐഫോൺ 6-ന് പുതിയ പേരുദോഷമുണ്ടായിരിക്കുകയാണ്. ഐഫോൺ 6 അതുപയോഗിക്കുന്നവരുടെ മുടി ഇളക്കുന്നുവെന്നാണ് ട്വിറ്ററിൽ പരക്കുന്ന പുതിയ പരാതി. ഇത് ചില ടെക്സൈറ്റുകൾ കൂടി ഏററുപിടിച്ചതോടെ ആപ്പിളിന് പുതിയ തലവേദന ഉണ്ടായിരിക്കുന്നു.
 | 
ഐഫോൺ 6 മുടി പറിക്കുമെന്ന് ട്വിറ്റർ യൂസർമാർ; ആപ്പിളിനിത് കഷ്ടകാലമോ..?

ആപ്പിളിനിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. വളയുന്നുവെന്ന പരാതിക്കു ശേഷം ഐഫോൺ 6-ന് പുതിയ പേരുദോഷമുണ്ടായിരിക്കുകയാണ്. ഐഫോൺ 6 അതുപയോഗിക്കുന്നവരുടെ മുടി ഇളക്കുന്നുവെന്നാണ് ട്വിറ്ററിൽ പരക്കുന്ന പുതിയ പരാതി. ഇത് ചില ടെക്‌സൈറ്റുകൾ കൂടി ഏററുപിടിച്ചതോടെ ആപ്പിളിന് പുതിയ തലവേദന ഉണ്ടായിരിക്കുന്നു.

ഇതു പ്രകാരം ഐ ഫോൺ 6 ഉപയോഗിച്ച് കോൾ ചെയ്യുമ്പോൾ അത് യൂസർമാരുടെ തലമുടിയും താടിരോമങ്ങളും കുരുക്കുന്നതായാണ് പരാതി. ഇതിന് യാതൊരു അടിസ്ഥാനവും യഥാർത്ഥത്തിൽ കണ്ടെടുക്കാനാവില്ലെങ്കിലും ഇത്തരത്തിലൊരു അസൗകര്യം നിലനിൽക്കുന്നുണ്ടെന്നാണ് ട്വീറ്റുകൾ ഉറപ്പിച്ച് പറയുന്നത്. അലുമിനിയവും ഗ്ലാസും കൂടിച്ചേർന്ന ഐഫോൺ 6 തന്റെ മുടിയെ പിടിച്ച് വലിക്കുന്നുവെന്നാണ് ഒരു ട്വിറ്റർ യൂസർ പറയുന്നത്. തങ്ങളുടെ മുഖത്തെ രോമങ്ങളെ ഈ ഫോൺ പറിച്ചെടുക്കുന്നുവെന്നാണ് താടിയുള്ള ഐഫോൺ 6 യൂസർമാരുടെ പരിദേവനം. എന്നാൽ പുതിയ പരാതിയെക്കുറിച്ച് ആപ്പിൾ ഇതു വരെ പ്രതികരിച്ചിട്ടില്ല.

ഹിപ്‌സ്റ്റേർസുകളെ ഷേവ് ചെയ്യിപ്പിച്ചതിന് ആപ്പിളിന് നന്ദി പറഞ്ഞു കൊണ്ടാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ പ്രശ്‌നം എങ്ങനെയാണുണ്ടാകുന്നതെന്ന് ആശ്ചര്യപ്പെടുന്ന യൂസർമാരും കുറവല്ല. അവർ തങ്ങളുടെ സംശയം ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. തനിക്കൊരു ഐഫോൺ 6 ഉണ്ടെന്നും എന്നാൽ അതൊരിക്കലും തന്റെ മുടി ഇളക്കിയിട്ടില്ലെന്നുമാണ് വെർജിന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെക്‌നിക്കൽ കൺസൾട്ടന്റായ ഡോ. ജോൺ വൂട്ടൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് എതിരാളികൾ ആപ്പിളിനെതിരെ നടത്തുന്ന ഗൂഡാലോചനയാണോയെന്നും അദ്ദേഹം സംശയിക്കുന്നു.