ഐഫോണ്‍ എക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും

ലോകത്തിലെ ഏറ്റവും വലിയ ന്യൂജനറേഷന് സ്മാര്ട് ഫോണ് കുത്തകയായ ആപ്പിളിന് തലവേദന സൃഷ്ടിക്കുകയാണ് ഐഫോണ് എക്സ്. വലിയ വാഗ്ദാനങ്ങളോടെ കമ്പനി പുറത്തിറക്കിയ മോഡലിനെക്കുറിച്ചിപ്പോള് പരാതി ഒഴിഞ്ഞിട്ട് നേരമില്ല. ഫെയിസ് ഐഡി ഫീച്ചറായിരുന്നു ഐഫോണ് എക്സിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല് നിരവധി ഐഫോണ് എക്സ് ഉപയോക്താക്കളുടെ ഫെയ്സ് ഐഡി ക്യത്യമായി പ്രവര്ത്തിക്കുന്നില്ലെന്നാണ് പരാതി ഉയര്ന്നിരിക്കുകയാണ്.
 | 

ഐഫോണ്‍ എക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും

ലോകത്തിലെ ഏറ്റവും വലിയ ന്യൂജനറേഷന്‍ സ്മാര്‍ട് ഫോണ്‍ കുത്തകയായ ആപ്പിളിന് തലവേദന സൃഷ്ടിക്കുകയാണ് ഐഫോണ്‍ എക്‌സ്. വലിയ വാഗ്ദാനങ്ങളോടെ കമ്പനി പുറത്തിറക്കിയ മോഡലിനെക്കുറിച്ചിപ്പോള്‍ പരാതി ഒഴിഞ്ഞിട്ട് നേരമില്ല. ഫെയിസ് ഐഡി ഫീച്ചറായിരുന്നു ഐഫോണ്‍ എക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ നിരവധി ഐഫോണ്‍ എക്‌സ് ഉപയോക്താക്കളുടെ ഫെയ്‌സ് ഐഡി ക്യത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുകയാണ്.

ഫെയിസ് ഐഡി പരാതികള്‍ രൂക്ഷമായതോടെ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍മാരോട് ഫോണ്‍ മാറ്റി നല്‍കാന്‍ ആപ്പിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ഐഡി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്താല്‍ ആദ്യം റിയര്‍ ക്യാമറ മാറ്റി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന് നോക്കുക. പറ്റുന്നില്ലെങ്കില്‍ പുതിയ ഹാന്‍ഡ്‌സെറ്റ് നല്‍കണമെന്നാണ് കമ്പനി സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മാക്റൂമേഴ്‌സ് എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഫോണിനെതിരെ സമീപകാലത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കമ്പനിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ഇത് കാരണമായേക്കുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. പുതിയ മോഡലുകള്‍ക്കെതിരെയും പരാതികള്‍ വര്‍ദ്ധിക്കുന്നതോടെ ആപ്പിള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.