ആപ്പിള്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ 22,000 രൂപ വീതം കുറച്ചു

ആപ്പിള് ഐഫോണ് 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളുടെ വില ഇന്ത്യയില് ഗണ്യമായി കുറച്ചു. രണ്ട് മോഡലുകളിലും 22,000 രൂപ വീതമാണ് കുറച്ചത്. ഐഫോണ് 6എസ് (128 ജിബി) നേരത്തെയുള്ള വിലയായ 82,000 രൂപയില് നിന്ന് കുറഞ്ഞ് ഇപ്പോള് 60,000 രൂപയ്ക്ക് ലഭിക്കും. നേരത്തെ 92,000 രൂപ വിലയുണ്ടായിരുന്ന 6 എസ് പ്ലസ് ഇനി 70,000 രൂപയ്ക്ക് ഇന്ത്യന് വിപണിയില് ലഭിക്കും.
 | 

ആപ്പിള്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ 22,000 രൂപ വീതം കുറച്ചു

കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളുടെ വില ഇന്ത്യയില്‍ ഗണ്യമായി കുറച്ചു. രണ്ട് മോഡലുകളിലും 22,000 രൂപ വീതമാണ് കുറച്ചത്. ഐഫോണ്‍ 6എസ് (128 ജിബി) നേരത്തെയുള്ള വിലയായ 82,000 രൂപയില്‍ നിന്ന് കുറഞ്ഞ് ഇപ്പോള്‍ 60,000 രൂപയ്ക്ക് ലഭിക്കും. നേരത്തെ 92,000 രൂപ വിലയുണ്ടായിരുന്ന 6 എസ് പ്ലസ് ഇനി 70,000 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ നാല് ഇഞ്ച് നീളമുള്ള ഐഫോണ്‍ എസ്ഇയ്ക്കും വില കുറച്ചിട്ടുണ്ട്. നേരത്തെ 49,000 രൂപയ്ക്ക് ലഭിച്ചിരുന്ന ഫോണ്‍ ഇനി 44,000 രൂപ മുടക്കിയാല്‍ സ്വന്തമാക്കാം. ആപ്പിള്‍ ഈയിടെ അതിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ പുറത്തിറക്കിയ സാഹചര്യത്തിലാണ് പഴയ മോഡലുകളുടെ വില വെട്ടിക്കുറച്ചത്. ഇവ ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ആപ്പിള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല.