ലോകത്തിലെ ആദ്യത്തെ 8 ജിബി റാം സ്മാര്‍ട്ട് ഫോണ്‍; അസ്യൂസ് സെന്‍ഫോണ്‍ എആര്‍ വിപണിയിലേക്ക്

ലോകത്തിലെ ആദ്യത്തെ 8 ജിബി റാം സ്മാര്ട്ട് ഫോണ് അസ്യൂസ് പുറത്തിറക്കി. അസ്യൂസ് സെന്ഫോണ് ശ്രേണിയിലെ അസ്യൂസ് സെന്ഫോണ് എആര് ആണ് ഈ സവിശേതയുള്ള ആദ്യത്തെ സ്മാര്ട്ട് ഫോണ്. ലാസ് വേഗാസില് വെച്ച് നടന്ന സിഇഎസ് 2017ല് ആണ് ലോഞ്ചിംഗ് നടന്നത്. ഈ ഫോണിനു പുറമേ എആര് വിആര് ശ്രേണിയിലെ സ്മാര്ട്ട് ഫോണുകളും അസ്യൂസ് സെന്ഫോണ് 3 സൂം സ്മാര്ട്ട് ഫോണും ഇതേ വേദിയില് പുറത്തിറക്കി.
 | 

ലോകത്തിലെ ആദ്യത്തെ 8 ജിബി റാം സ്മാര്‍ട്ട് ഫോണ്‍; അസ്യൂസ് സെന്‍ഫോണ്‍ എആര്‍ വിപണിയിലേക്ക്

ലാസ് വേഗാസ്: ലോകത്തിലെ ആദ്യത്തെ 8 ജിബി റാം സ്മാര്‍ട്ട് ഫോണ്‍ അസ്യൂസ് പുറത്തിറക്കി. അസ്യൂസ് സെന്‍ഫോണ്‍ ശ്രേണിയിലെ അസ്യൂസ് സെന്‍ഫോണ്‍ എആര്‍ ആണ് ഈ സവിശേതയുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍. ലാസ് വേഗാസില്‍ വെച്ച് നടന്ന സിഇഎസ് 2017ല്‍ ആണ് ലോഞ്ചിംഗ് നടന്നത്. ഈ ഫോണിനു പുറമേ എആര്‍ വിആര്‍ ശ്രേണിയിലെ സ്മാര്‍ട്ട് ഫോണുകളും അസ്യൂസ് സെന്‍ഫോണ്‍ 3 സൂം സ്മാര്‍ട്ട് ഫോണും ഇതേ വേദിയില്‍ പുറത്തിറക്കി.

ഉയര്‍ന്ന ജിബി റാമിനു പുറമേ അനവധി സവിശേഷതകളോടു കൂടിയാണ് അസ്യൂസ് സെന്‍ഫോണ്‍ ഏആര്‍ വിപണിയില്‍ എത്തുന്നത്. ഫോണിലെ ഹോം ബട്ടണിനൊപ്പം ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഈ മോഡലിനുണ്ട്. 5.7 എംഎം ഒഎല്‍ഇഡി ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വിര്‍ച്വല്‍ റിയാലിറ്റി സാധ്യമാക്കാന്‍ ഇതു സഹായിക്കും. ഹൈ- എന്‍ഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഫോണ്‍ ചൂടാവുന്നത് തടയാന്‍ വേപ്പര്‍ കൂളിംഗ് സിസ്റ്റം, 23 മോഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്318 മോഡല്‍ പിന്‍ക്യാമറ. ട്രൈടെക്ക്, ഓട്ടോ ഫോക്കസ് സിസ്റ്റം, ഡ്യുവല്‍ പിഡിഎഎഫ്, സെക്കന്‍ഡ് ജനറേഷന്‍ ലേസര്‍ ഫോക്കസ്, 4 ആക്‌സിസ് ഒഐഎസ്, 3 ആക്‌സിസ് ഇഐഎസ് സവിശേഷതകള്‍ അടങ്ങുന്നു. 4കെ വീഡിയോ റെക്കോഡിംഗും ഇതില്‍ സാധ്യമാണ്. മുന്‍ ക്യാമറ 8 മെഗാപിക്‌സലാണ്.

പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ആയ 7.0 നൂഗാട്ട് ആണ് ഫോണില്‍ ഉപയോഗിക്കുന്നത്. 3300 എംഎഎച്ച് ബാറ്ററിയും 256 ജിബി മെമ്മറി കപ്പാസിറ്റിയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താവുന്നതാണ്. 2.0 ടൈപ്പ് സി യുഎസ്ബി പോര്‍ട്ട്, വി4.2 ബ്ലൂടൂത്ത്, 802 വൈഫൈ, 11എസി കണക്റ്റിവിറ്റി എന്നിങ്ങനെ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. സ്മാര്‍ട്ട് ഫോണിന്റെ വിലയുടെ വിവരങ്ങള്‍ അറിവായിട്ടില്ല.

അസ്യൂസ് സെന്‍ഫോണ്‍ ഏആറിനൊപ്പം ലോഞ്ചായ സാമാര്‍ട്ട് ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ 3 സൂം. കനം കുറഞ്ഞതും നേരിയതുമാണ് ഫോണ്‍ എങ്കിലും 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. ഒരേ സമയം ഫോണായും പവര്‍ ബാങ്കായും ഇത് ഉപയോഗിക്കാം.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസു കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 4ജിബി റാമും 128 ജിബി മെമ്മറി കപ്പാസിറ്റിയും ഫോണിനുണ്ട്. പിന്‍കാമറ 12 മെഗാപിക്‌സലും മുന്‍കാമറ 13 മെഗാപിക്‌സലും ആണ്. ഫെബ്രുവരിയോടെ ഫോണുകള്‍ വിപണിയിലെത്തും.