കൂള്‍പാഡ് സ്മാര്‍ട് ഫോണ്‍ മാക്‌സ് 11,000 രൂപ ഡിസ്‌കൗണ്ടോടെ വിപണിയില്‍

കൂള്പാഡിന്റെ ഫ്ളാഗ്ഷിപ്പ്സ്മാര്ട് ഫോണ് മാക്സ് ഇപ്പോള് 11,000 രൂപ ഡിസ്കൗണ്ടോടെ 13,999 രൂപയ്ക്ക് ലഭിക്കും. കമ്പനിയുടെ വാര്ഷിക വില്പ്പനയുടെ ഭാഗമായാണിത്. ആമസോണ് ഇന്ത്യ വഴിയാണ് ഫോണ് ലഭ്യമാക്കുന്നത്. വില്പ്പന നാളെ അവസാനിക്കും. കൂള്പാഡിന് ഇന്ത്യയില് 10 ലക്ഷം ഉപഭോക്താക്കളായതിന്റെ ഭാഗം കൂടിയായാണ് ഓഫര്. ഡിസ്കൗണ്ട് നിശ്ചിത ദിവസത്തേക്ക് മാത്രമാണെന്ന് കമ്പനി വൃത്തങ്ങള് അറിയിച്ചു. അതേസമയം 6,999 രൂപ വിലവരുന്ന കൂള്പാഡ് മെഗാ 2.5ഡി വാങ്ങുന്നവര്ക്ക് കമ്പനി 100 ശതമാനം ക്യാഷ് ബാക്ക് ഓഫര് നല്കുന്നുണ്ട്.
 | 
കൂള്‍പാഡ് സ്മാര്‍ട് ഫോണ്‍ മാക്‌സ് 11,000 രൂപ ഡിസ്‌കൗണ്ടോടെ വിപണിയില്‍

കൂള്‍പാഡിന്റെ ഫ്‌ളാഗ്ഷിപ്പ്‌സ്മാര്‍ട് ഫോണ്‍ മാക്‌സ് ഇപ്പോള്‍ 11,000 രൂപ ഡിസ്‌കൗണ്ടോടെ 13,999 രൂപയ്ക്ക് ലഭിക്കും. കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയുടെ ഭാഗമായാണിത്. ആമസോണ്‍ ഇന്ത്യ വഴിയാണ് ഫോണ്‍ ലഭ്യമാക്കുന്നത്. വില്‍പ്പന നാളെ അവസാനിക്കും. കൂള്‍പാഡിന് ഇന്ത്യയില്‍ 10 ലക്ഷം ഉപഭോക്താക്കളായതിന്റെ ഭാഗം കൂടിയായാണ് ഓഫര്‍. ഡിസ്‌കൗണ്ട് നിശ്ചിത ദിവസത്തേക്ക് മാത്രമാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം 6,999 രൂപ വിലവരുന്ന കൂള്‍പാഡ് മെഗാ 2.5ഡി വാങ്ങുന്നവര്‍ക്ക് കമ്പനി 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് കൂള്‍പാഡ് മാക്‌സ് 24,999 രൂപയ്ക്ക് പുറത്തിറക്കിയത്. ആമസോണ്‍ ഇന്ത്യ വഴി പുറത്തിറക്കിയ ഫോണ്‍ റോസ് ഗോള്‍ഡ്, റോയല്‍ ഗോള്‍ഡ് നിറങ്ങളിലാണ് ലഭ്യമായിരുന്നത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സ്‌പെയ്‌സ് സംവിധാനമുളള്ള ഫോണില്‍ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസെഞ്ചര്‍ എന്നിവയ്ക്ക് രണ്ട് അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്്.

ഫോണിന്റെ ബാക്ക്പാനലിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നനവ് തട്ടിയാലും ഫോണിന് കേടുപാടുകള്‍ പറ്റാതെ സംരക്ഷിക്കുന്നു. 5.5 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയുള്ള ഫോണിന് 4ജിബി റാം, 64 ജിബി സ്‌റ്റോറേജ് സംഭരണശേഷിയാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കുക വഴി 64 ജിബി ഡാറ്റ കൂടി സംഭരിക്കാനാകും. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും 4ജി കണക്റ്റിവിറ്റിയുമാണുള്ളത്.