വിലകുറച്ച് വിപണി പിടിക്കാനൊരുങ്ങി ഷവോമി; റെഡ്മി 6, 4 ജിബി പതിപ്പിന്റെ ഓഫര്‍ വില 8,499

സാംസങ്ങിന്റെ എം സിരീസ് ഫോണുകളുടെ ഭീഷണി മറികടക്കാന് വില കുത്തനെ കുറച്ച് ഷവോമി റെഡ്മി ഫോണുകള്. അടുത്തിടെ പുറത്തിറക്കിയ റെഡ് മി സിരീസുകളുടെ വില കുറച്ച് വിപണി പിടിക്കാനാണ് ചൈനീസ് ബ്രാന്റിന്റെ തീരുമാനം. ഫെബ്രുവരി 6 മുതല് ഫെബ്രുവരി 8വരെയാണ് റെഡ്മി 6 ഫോണുകളുടെ വിലയില് 500 മുതല് 2000വരെ ഡിസ്കൗണ്ട് ലഭിക്കുന്നത്. എം സീരീസ് ഫോണുകള്ക്ക് ഓണ്ലൈനില് പ്രചാരം ലഭിക്കുന്നതിന് മുമ്പ് വില്പ്പന വര്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
 | 
വിലകുറച്ച് വിപണി പിടിക്കാനൊരുങ്ങി ഷവോമി; റെഡ്മി 6, 4 ജിബി പതിപ്പിന്റെ ഓഫര്‍ വില 8,499

ന്യൂഡല്‍ഹി: സാംസങ്ങിന്റെ എം സിരീസ് ഫോണുകളുടെ ഭീഷണി മറികടക്കാന്‍ വില കുത്തനെ കുറച്ച് ഷവോമി റെഡ്മി ഫോണുകള്‍. അടുത്തിടെ പുറത്തിറക്കിയ റെഡ് മി സിരീസുകളുടെ വില കുറച്ച് വിപണി പിടിക്കാനാണ് ചൈനീസ് ബ്രാന്റിന്റെ തീരുമാനം. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെയാണ് റെഡ്മി 6 ഫോണുകളുടെ വിലയില്‍ 500 മുതല്‍ 2000വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നത്. എം സീരീസ് ഫോണുകള്‍ക്ക് ഓണ്‍ലൈനില്‍ പ്രചാരം ലഭിക്കുന്നതിന് മുമ്പ് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

റെഡ്മി 6എ, റെഡ്മി 6, റെഡ്മി 6 പ്രോ എന്നീ ഫോണുകള്‍ക്കാണ് പ്രധാനമായും വില കുറച്ചിരിക്കുന്നത്. ഷവോമിയുടെ ഇ-സ്റ്റോറിലും ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളിലും ഓഫറുകള്‍ ലഭ്യമാകും. നേരത്തെ ഓണ്‍ലൈന്‍ വിപണിയില്‍ ഷവോമി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് സാംസങ്ങിന്റെ എം സീരിസ് വിപണിയിലെത്തുന്നത്. സാംസങ്ങ് സീരിസിലെ ഏറ്റവും മികച്ച ഫീച്ചറുകളാണ് എം സീരീസിനുള്ളത്. വിലക്കുറവാണ് ഈ മോഡലുകളുടെ പ്രത്യേകത.

റെഡ് മി ഫോണുകളോട് കിടപിടിക്കുന്ന എം സീരീസ് ഫോണുകള്‍ ഒരേ വിലയില്‍ വിപണിയിലിറങ്ങിയതോടെയാണ് ഷവോമി വന്‍ ഓഫറുകളുമായി എത്തിയിരിക്കുന്നത്. റെഡ്മി 6 പ്രോ 4 ജിബി പതിപ്പിന് ഓഫര്‍ കാലത്ത് വില 10,999 രൂപയായിരിക്കും. ഈ ഫോണിന്റെ 3 ജിബി പതിപ്പിന് പുതുക്കിയ വില 8,999 രൂപയായിരിക്കും. റെഡ്മി 6 എ 2 ജിബി പതിപ്പിന് പുതിയ വില 6,499 രൂപയായിരിക്കും. റെഡ്മീ 6, 4 ജിബി പതിപ്പിന് വില 8,499 രൂപയായിരിക്കും.