സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് പരിക്കേറ്റ ഫ്‌ളോറിഡ സ്വദേശി കോടതിയില്‍

താന് പുതുതായി വാങ്ങിയ സാംസങ് ഗ്യാലക്സ് നോട്ട് 7 പൊട്ടിത്തെറിച്ച് മാരകമായി പൊള്ളലേറ്റെന്ന പരാതിയുമായി ഫ്ളോറിഡ സ്വദേശി കോടതിയിലെത്തി. പാന്റ്സിന്റെ മുന്പോക്കറ്റില് കിടന്ന ഫോണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയാണുണ്ടായതെന്ന് ജോനാഥന് സ്ട്രോബെല് പരാതിയില് പറയുന്നു. അമേരിക്കയില് സാംസങ്ങ് ഏതാണ്ട് 1 മില്യണ് നോട്ട് 7 ഫോണുകള് തിരിച്ചുവിളിച്ചതിന്റെ പിറ്റേ ദിവസാണ് കോടതിയില് കേസ് ഫയല് ചെയ്യപ്പെട്ടത്. ദക്ഷിണ കൊറിയന് കമ്പനിയായ സാംസങ്ങ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ നോട്ട് 7 ബാറ്ററി തകരാറിനെത്തുടര്ന്ന് പിന്വലിച്ചിരുന്നു.
 | 

സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് പരിക്കേറ്റ ഫ്‌ളോറിഡ സ്വദേശി കോടതിയില്‍

ഫ്‌ളോറിഡ: താന്‍ പുതുതായി വാങ്ങിയ സാംസങ് ഗ്യാലക്‌സ് നോട്ട് 7 പൊട്ടിത്തെറിച്ച് മാരകമായി പൊള്ളലേറ്റെന്ന പരാതിയുമായി ഫ്‌ളോറിഡ സ്വദേശി കോടതിയിലെത്തി. പാന്റ്‌സിന്റെ മുന്‍പോക്കറ്റില്‍ കിടന്ന ഫോണ്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയാണുണ്ടായതെന്ന് ജോനാഥന്‍ സ്‌ട്രോബെല്‍ പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ സാംസങ്ങ് ഏതാണ്ട് 1 മില്യണ്‍ നോട്ട് 7 ഫോണുകള്‍ തിരിച്ചുവിളിച്ചതിന്റെ പിറ്റേ ദിവസാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ നോട്ട് 7 ബാറ്ററി തകരാറിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

സെപ്റ്റംബര്‍ 9-ാം തിയതിയായിരുന്നു സംഭവം. ബോക്ക റോട്ടണ്‍ സ്വദേശിയായ 28കാരനായ സ്‌ട്രോബെല്ലിന്റെ പാന്റിന്റഎ പോക്കറ്റിനുള്ളിലാണ് നോട്ട് 7 ഫോണ്‍ പൊട്ടിത്തെറിച്ചത്. പോക്കറ്റില്‍ കിടന്ന് ഫോണ്‍ കത്തിയതിനാല്‍ വലതുകാലിന് ഗുരുതരമായി പൊള്ളലേറ്റതായി അദ്ദേഹം പറഞ്ഞു. പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ ഇടതുകൈയിലെ തള്ളവിരലിനും പൊള്ളലേറ്റു. മാരകമായ പൊളളലാണ് സ്‌ട്രോബെല്ലിനേറ്റതെന്ന് അഭിഭാഷകന്‍ കെയ്ത് പെയ്‌റോ പറഞ്ഞു. ചികിത്സാ ചെലവ്, തൊഴില്‍ നഷ്ടത്തിനുള്ള നഷ്ടപരിഹാരം, മാനസിക-ശാരീരിക പീഡനം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. പാം ബീച്ച് കണ്‍ട്രിയിലെ 15-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ്.

സാംസങ്ങ് നോട്ട് 7 ഉപയോഗിച്ചവരില്‍ ബാറ്ററി പൊട്ടിത്തെറിച്ച് 26 പേര്‍ക്ക് പൊള്ളലേറ്റതായും 55 പേരുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും യുഎസ് സേഫ്റ്റി റെഗുലേറ്റേഴ്‌സ് പറഞ്ഞു. ഫയല്‍ ചെയ്യപ്പെട്ട കേസായതിനാല്‍ കമ്പനി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് സാംസങ് വക്താവ് ഡാനിയേലെ മെയ്സ്റ്റര്‍ പറഞ്ഞു. നോട്ട് 7 ഉപയോഗിക്കുന്ന എല്ലാവരും അവ ഓഫ് ചെയ്ത പരമാവധി വേഗം കമ്പനിയെ തിരികെയേല്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.