സാംസങ് ഗ്യാലക്‌സി ജെ 7 പ്രൈം, ജെ 5 പ്രൈം ഫോണുകള്‍ വിപണിയില്‍

സാംസങ്ങിന്റെ ഗ്യാലക്സി ജെ 7 പ്രൈം സ്മാര്ട്ട് ഫോണ് പുറത്തിറക്കി. ജെ 5 പ്രൈം എന്ന മോഡലും ഇതോടൊപ്പം വിപണിയിലെത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്ന ഫോണിനൊപ്പം വോഡഫോണിന്റെ പ്രത്യേക പദ്ധതിയും കമ്പനി നല്കുന്നു. ഒരു ജിബി ഡേറ്റയുടെ നിരക്കില് 10 ജിബി നല്കുന്ന പദ്ധതിയാണ് ലഭ്യമാക്കുന്നത്.
 | 

സാംസങ് ഗ്യാലക്‌സി ജെ 7 പ്രൈം, ജെ 5 പ്രൈം ഫോണുകള്‍ വിപണിയില്‍

മുംബൈ: സാംസങ്ങിന്റെ ഗ്യാലക്‌സി ജെ 7 പ്രൈം സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ജെ 5 പ്രൈം എന്ന മോഡലും ഇതോടൊപ്പം വിപണിയിലെത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്ന ഫോണിനൊപ്പം വോഡഫോണിന്റെ പ്രത്യേക പദ്ധതിയും കമ്പനി നല്‍കുന്നു. ഒരു ജിബി ഡേറ്റയുടെ നിരക്കില്‍ 10 ജിബി നല്‍കുന്ന പദ്ധതിയാണ് ലഭ്യമാക്കുന്നത്.

18,790 രൂപയാണ് ജെ 7 പ്രൈമിന്റെ വില. ജെ 5ന് 14,790 രൂപയായിരിക്കും വില. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഉയര്‍ത്താവുന്ന 32 ജിബി സ്‌റ്റോറേജാണ് ജെ 7 പ്രൈമിന്റെ സവിശേഷതകളിലൊന്ന്. 1.6 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, 3 ജിബി റാം, 13 മെഗ3ാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 3300 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മാലോയിലാണ് പ്രവര്‍ത്തിക്കുന്നത്.

16 ജിബി സ്റ്റോറേജ്, 2 ജിബി റാം, 5 ഇഞ്ച് ഡിസ്‌പ്ലേ, 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, 2400 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നീ പ്രത്യേകതകളുമായാണ് ജെ 5 പ്രൈം എത്തുന്നത്.