സാംസങിന്റെ ഗ്യാലക്‌സി എസ്8 വിപണി കീഴടക്കാനെത്തുന്നു

സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് മോഡല് സ്മാര്ട്ട് ഫോണുകള് ഏപ്രില് 21ന് വിപണിയിലെത്തുന്നു. ബിക്സ്ബി വിര്ച്വല് അസിസ്റ്റന്റ് എന്ന പുതിയ സവിശേഷതയുമായാണ് ഇവ എത്തുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ഓര്ക്കിഡ് ഗ്രേ, ആര്ട്ടിക്ക് സില്വര്, കോറല് ബ്ലൂ എന്നീ നിറങ്ങളില് ലഭ്യമാകുന്ന ഇവയുടെ വിലയെ സംബന്ധിച്ച് കമ്പനി കൃത്യമായ വിവരം നല്കിയിട്ടില്ല. എങ്കിലും 45,000 മുതല് 55,000 വരെയായിരിക്കും വിലയെന്നാണ് കരുതുന്നത്.
 | 

സാംസങിന്റെ ഗ്യാലക്‌സി എസ്8 വിപണി കീഴടക്കാനെത്തുന്നു

സാംസങ് ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഏപ്രില്‍ 21ന് വിപണിയിലെത്തുന്നു. ബിക്‌സ്ബി വിര്‍ച്വല്‍ അസിസ്റ്റന്റ് എന്ന പുതിയ സവിശേഷതയുമായാണ് ഇവ എത്തുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓര്‍ക്കിഡ് ഗ്രേ, ആര്‍ട്ടിക്ക് സില്‍വര്‍, കോറല്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഇവയുടെ വിലയെ സംബന്ധിച്ച് കമ്പനി കൃത്യമായ വിവരം നല്‍കിയിട്ടില്ല. എങ്കിലും 45,000 മുതല്‍ 55,000 വരെയായിരിക്കും വിലയെന്നാണ് കരുതുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇതൊരു പുതുയുഗത്തിന്റെ തുടക്കം എന്നാണ് ഗ്യാലക്‌സി ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ പരിചയപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. അതിനൂതനമായ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ബിക്‌സ്ബി എന്ന വിര്‍ച്വല്‍ അസിസ്റ്റന്റാണ് എസ്8ന്റെ പ്രധാന ആകര്‍ഷണം. ഈ സംവിധാനത്തിലൂടെ ഉപയോഗിക്കാവുന്ന ഒരുപിടി പ്രീഇന്‍സ്റ്റാള്‍ഡ് ആപ്പുകളുമായാണ് എസ്8ന്റെ വരവ്. ആപ്പിളിന്റെ സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, മൈക്രോസോഫ്റ്റ് കോര്‍ട്ടാന തുടങ്ങിയ വിര്‍ച്വല്‍ അസിസ്റ്റുകള്‍ക്ക് ഇതൊരു വെല്ലുവിളിയാകുമെന്നതില്‍ തര്‍ക്കമില്ല.

നേരത്തെ വിപണിയില്‍ നിന്നും സാംസങ് പിന്‍വലിച്ച ഗ്യാലക്‌സി നോട്ട്7 ല്‍ഉണ്ടായിരുന്ന ഐറിസ് റെക്കഗ്നിഷന്‍ എന്ന സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷാ സംവിധാനവും എസ്8 മോഡലുകളില്‍ ഉണ്ടാവും. ഐപി 68 അംഗീകാരത്തോടുകൂടിയുള്ള ഈ മോഡലുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പ്യൂട്ടര്‍ മോണിറ്റര്‍ പോലെ ഉപയോഗിക്കാവുന്ന സാംസങ് ഡെക്‌സ് സംവിധാനവും ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയ്ഡ് 7.0 അടിസ്ഥാനമായുള്ള എസ് 8, എസ്8 പ്ലസ് മോഡലുകള്‍ക്ക് 5.8 ക്യൂഎച്ച്ഡി, 6.2 ക്യൂഎച്ച്ഡി എന്നിങ്ങനെ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേകളാണുള്ളത്. രണ്ട് മോഡലുകള്‍ക്കും 12 മെഗാപിക്‌സല്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 64 ജിബി സ്റ്റോറേജും 4ജിബി റാമുമുള്ള മോഡലുകള്‍ ഇന്ത്യയിലേതടക്കം തിരഞ്ഞെടുത്ത വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.

വയര്‍ലെസ് ചാര്‍ജ്ജിംഗും, ഫാസ്റ്റ് ചാര്‍ജ്ജിംഗും ചെയ്യാവുന്ന എസ ്8, എസ് 8 പ്ലസ് ഫോണുകള്‍ക്ക് 3000 എംഎഎച്ച്, 3500 എംഎഎച്ച് മോഡല്‍ ബാറ്ററികളാണുള്ളത്. എന്തായാലും ഗ്യാലക്‌സി നോട്ട് 7 മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതിന്റെ ക്ഷീണം പുതിയ മോഡലുകളിലൂടെ വിപണി കണ്ടെത്തി തീര്‍ക്കാനാകുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.