ഗൂഗിളിന്റെ നെക്‌സസ് 6 ഫോണുകൾ ഉടൻ

ഈ വർഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിലൊന്നാണ് ഗൂഗിളിന്റെ നെക്സസ് സ്മാർട്ട് ഫോൺ. ഇതിനെ നെക്സസ് 6 അല്ലെങ്കിൽ നെക്സസ് എക്സ് എന്ന് വിളിക്കാമെന്ന് വിവിധ സൈററുകൾ റിപ്പോർട്ട് ചെയ്യുന്നു. നെക്സസ് ഫോൺ അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്. ഈ ഫോൺ ഷാമു എന്നാണത്രെ കോഡ് നെയിം ചെയ്തിരിക്കുന്നത്. മോട്ടൊറോളയായിരിക്കും ഇത് നിർമിക്കുകയെന്നും വാർത്തകളുണ്ട്.
 | 

ഗൂഗിളിന്റെ നെക്‌സസ് 6 ഫോണുകൾ ഉടൻ
ഈ വർഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിലൊന്നാണ് ഗൂഗിളിന്റെ നെക്‌സസ് സ്മാർട്ട് ഫോൺ. ഇതിനെ നെക്‌സസ് 6 അല്ലെങ്കിൽ നെക്‌സസ് എക്‌സ് എന്ന് വിളിക്കാമെന്ന് വിവിധ സൈററുകൾ റിപ്പോർട്ട് ചെയ്യുന്നു. നെക്‌സസ് ഫോൺ അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന്  സൂചനകളുണ്ട്. ഈ ഫോൺ ഷാമു എന്നാണത്രെ കോഡ് നെയിം ചെയ്തിരിക്കുന്നത്. മോട്ടൊറോളയായിരിക്കും ഇത് നിർമിക്കുകയെന്നും വാർത്തകളുണ്ട്.

ഗൂഗിൾ അവരുടെ വലിയ സ്മാർട്ട് ഫോണായ നെക്‌സസ് ഈ മാസം തന്നെ പുറത്തിറക്കുമെന്നാണ് ഡബ്ല്യൂഎസ്‌ജെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫാബ്ലെറ്റ് സെഗ്മെന്റിലെ മത്സരം വർധിപ്പിക്കുകയാണ് ഇതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഉയർന്ന റസല്യൂഷനുള്ള 5.9 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുണ്ടാവുക.

ഗൂഗിളിന്റെ ഈ ഫോണായിരിക്കും നെക്‌സസ് ബ്രാൻഡിലുള്ള ഏറ്റവും വലിയ സ്മാർട്ട് ഫോൺ. ഇപ്പോഴുള്ള നെക്‌സസ് 5 ന് അഞ്ച് ഇഞ്ച് മാത്രമെ സ്‌ക്രീൻ സൈസുള്ളൂ. ഐഫോൺ 6 പ്ലസിന് പോലും 5.5 ഇഞ്ച് സ്‌ക്രീനാണുള്ളത്. സാംസങ് ഗ്യാലക്‌സി നോട്ട് 4 നാകട്ടെ ഇത് 5.7 ഇഞ്ചാണ്. ആപ്പിൾ ഐഫോൺ 6 പ്ലസിനേക്കാൾ വില കുറച്ച് പുതിയ ഫോൺ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ നീക്കമെന്നും വാർത്തകളുണ്ട്.