പുറത്തിറക്കും മുമ്പ് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു

ഗൂഗിള് പുതിയ സ്മാര്ട് ഫോ ണുകള് ഒക്ടോബര് നാലിന് പുറത്തിറക്കുമെന്ന് ഇന്നലെയാണ് പ്രഖ്യാപിച്ചത്. അതേസമയം കമ്പനി പുറത്തിറക്കുന്ന പിക്സല് സ്മാര്ട്ഫോണിനെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ഇന്റര്നെറ്റില് വ്യാപകമായി പ്രചരിക്കുകയാണ്. സാന് ഫ്രാന്സിസ്കോയില് നാലിന് രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് കമ്പനി വിശിഷ്ടാതിഥികളെ ക്ഷണിച്ചുകൊണ്ടിരിക്കെയാണ് വിവരങ്ങള് ചോര്ന്നത്. ചോര്ന്ന ചിത്രങ്ങള് ആന്ഡ്രോയിഡ് പോലീസാണ് ഷെയര് ചെയ്തത്. ഫോണിന് പുറകിലെ ഫിംഗര്പ്രിന്റ് സ്കാനറും ക്യാമറ പാനലുമാണ് ചിത്രത്തിലുള്ളത്. പിക്സല്, പിക്സല് എക്സ് ഫോണുകളിലെ ഫ്രണ്ട് പാനലുകള് കാണാം
 | 
പുറത്തിറക്കും മുമ്പ് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു

ഗൂഗിള്‍ പുതിയ സ്മാര്‍ട് ഫോ ണുകള്‍ ഒക്ടോബര്‍ നാലിന് പുറത്തിറക്കുമെന്ന് ഇന്നലെയാണ് പ്രഖ്യാപിച്ചത്. അതേസമയം കമ്പനി പുറത്തിറക്കുന്ന പിക്‌സല്‍ സ്മാര്‍ട്‌ഫോണിനെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നാലിന് രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് കമ്പനി വിശിഷ്ടാതിഥികളെ ക്ഷണിച്ചുകൊണ്ടിരിക്കെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. ചോര്‍ന്ന ചിത്രങ്ങള്‍ ആന്‍ഡ്രോയിഡ് പോലീസാണ് ഷെയര്‍ ചെയ്തത്. ഫോണിന് പുറകിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും ക്യാമറ പാനലുമാണ് ചിത്രത്തിലുള്ളത്. പിക്‌സല്‍, പിക്‌സല്‍ എക്‌സ് ഫോണുകളിലെ ഫ്രണ്ട് പാനലുകള്‍ കാണാം

അതേസമയം നെതര്‍ലന്റില്‍ നെസ്റ്റിന്റെ പരസ്യത്തില്‍ കാണിച്ച ഫോണുകളുമായി ഈ ചിത്രങ്ങള്‍ക്ക് വളരെയേറെ സാമ്യമുണ്ടെന്ന് ആന്‍ഡ്രോയിഡ് പോലീസ് കണ്ടെത്തി. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങള്‍ ഈ ഫോണിന്റേതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 5 ഇഞ്ച് നീളമുള്ള സ്മാര്‍ട്ട്‌ഫോണിന്റെ വില 43,500 രൂപയില്‍ തുടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഇതേ ഫോണിന്റെ വില 30,000 രൂപയില്‍ ആരംഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.