ഫോണ്‍ ബില്‍ കുറയ്ക്കാന്‍ ഫൈ മൊബൈലുമായി ഗൂഗിള്‍

ഫോണ് ബില്ല് ഇനി ഒരു തലവേദനയാകില്ലെന്നാണ് ഗൂഗിള് പറയുന്നത്. ഇതിനായി ഇവര് പുതിയ സംവിധാനം ആവിഷ്ക്കരിച്ചു കഴിഞ്ഞു. വൈഫൈ, മൊബൈല് നെറ്റ്വര്ക്ക് എന്നിവ കണ്ടെത്തുകയും ഡാറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന വയര്ലെസ് സംവിധാനമാണ് കഴിഞ്ഞ ദിവസം ഗൂഗിള് പുറത്തിറക്കിയത്. ഇത് നിങ്ങളുടെ മൊബൈല് ബില്ലില് കാര്യമായ കുറവുണ്ടാക്കും എന്ന് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്.
 | 

ഫോണ്‍ ബില്‍ കുറയ്ക്കാന്‍ ഫൈ മൊബൈലുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഫോണ്‍ ബില്ല് ഇനി ഒരു തലവേദനയാകില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതിനായി ഇവര്‍ പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. വൈഫൈ, മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്നിവ കണ്ടെത്തുകയും ഡാറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന വയര്‍ലെസ് സംവിധാനമാണ് കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തിറക്കിയത്. ഇത് നിങ്ങളുടെ മൊബൈല്‍ ബില്ലില്‍ കാര്യമായ കുറവുണ്ടാക്കും എന്ന് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്.

വയര്‍ലെസ് മേഖലയിലേക്കുളള ഗൂഗിളിന്റെ ആദ്യ ചുവട് വയ്പാണിത്. കമ്പനിയുടെ നെക്‌സസ് 6ല്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഫൈ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. രണ്ട് നെറ്റ് വര്‍ക്കുകളും തമ്മില്‍ ഇത് സ്വയം ബന്ധിപ്പിച്ച് കൊളളും. സിഗ്‌നല്‍ ശക്തി അനുസരിച്ച് സ്വതന്ത്ര വൈഫൈയിലും ഇത് പ്രവര്‍ത്തിക്കും. ടാബുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സംസാരിക്കാനും സന്ദേശമയക്കാനും ഇത് വഴി സാധിക്കും.