ഇനി സ്‌പേസ് ബാറും ഇല്ലാതായേക്കും

ഗാഡ്ജറ്റുകള് ചെറുതാക്കാനുളള ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്. കൊണ്ടുനടക്കാനുളള സൗകര്യമാണ് ഏറ്റവും ചെറുതിനെ തേടുന്നതിന് പിന്നില്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര് കീബോര്ഡിലെ ഏറ്റവും വലുപ്പമേറിയ കീയായ സ്പേസ് ബാറിനെ ഒഴിവാക്കാനുളള ശ്രമത്തിലാണ് ഗൂഗിള്. കീബോര്ഡിലെ കീകള് തമ്മിലുളള അകലം കുറച്ച് കൊണ്ട് ആപ്പിള് വിപണിയിലെത്തിച്ച മാക് ബുക്കിന് പിന്നാലെ സ്പേസ് ഒഴിവാക്കി പേറ്റന്റ് സ്വന്തമാക്കാനാണ് ഗൂഗിളിന്റെ ശ്രമം.
 | 

ഇനി സ്‌പേസ് ബാറും ഇല്ലാതായേക്കും

ന്യൂഡല്‍ഹി: ഗാഡ്ജറ്റുകള്‍ ചെറുതാക്കാനുളള ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്. കൊണ്ടുനടക്കാനുളള സൗകര്യമാണ് ഏറ്റവും ചെറുതിനെ തേടുന്നതിന് പിന്നില്‍. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഏറ്റവും വലുപ്പമേറിയ കീയായ സ്‌പേസ് ബാറിനെ ഒഴിവാക്കാനുളള ശ്രമത്തിലാണ് ഗൂഗിള്‍. കീബോര്‍ഡിലെ കീകള്‍ തമ്മിലുളള അകലം കുറച്ച് കൊണ്ട് ആപ്പിള്‍ വിപണിയിലെത്തിച്ച മാക് ബുക്കിന് പിന്നാലെ സ്‌പേസ് ഒഴിവാക്കി പേറ്റന്റ് സ്വന്തമാക്കാനാണ് ഗൂഗിളിന്റെ ശ്രമം.

ട്രാക്ക് പാഡിന്റെ പരിഷ്‌കരിച്ച രൂപമാണ് ഗൂഗിള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ട്രാക്ക് പാഡ് കീകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ സ്‌പേസ്ബാറിന്റെ ആവശ്യകത മനസിലാക്കി പ്രവര്‍ത്തിക്കും. അതായത് സ്‌പേസ് ബാറിനു പകരം ഒരു വെര്‍ച്വല്‍ കീ എന്നതാണ് ഗൂഗിളിന്റെ ആശയം. സ്‌പേസ് കീ ഒഴിവാക്കിയുള്ള ക്രോം ലാപ്‌ടോപ് ഗൂഗിള്‍ ഉടന്‍ അവതരിപ്പിക്കുമോ എന്നതും ഇതോടനുബന്ധിച്ചുള്ള ചോദ്യമാണ്.

എന്നാല്‍ ലെനോവോ ഇത്തരത്തില്‍ ചില പരീക്ഷണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ട് അത് കൊണ്ട് തന്നെ പുത്തന്‍ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് ചോദ്യം ചെയ്യപ്പെട്ടേക്കാം. .നാല് വര്‍ഷത്തിനിടെ രണ്ട് തവണ ഗൂഗിളിന്റെ പേറ്റന്റ് വാദങ്ങള്‍ തളളിയിരുന്നു.