സുരക്ഷിതമായ സാംസങ്ങ് നോട്ട്7 എങ്ങനെ തിരിച്ചറിയാം

സാംസങ്ങ് ഈയിടെ പുറത്തിറക്കിയ ഗ്യാലക്സി നോട്ട് 7 ബാറ്ററി തകരാറിനെത്തുടര്ന്ന് തിരിച്ചുവിളിക്കുകയുണ്ടായി. അതേസമയം എങ്ങനെയാണ് തകരാറുകളില്ലാത്ത ഫോണ് തിരിച്ചറിയുക എന്ന ചോദ്യം പല കോണുകളില് നിന്നും ഉയര്ന്നിട്ടുണ്ട്. എന്നാല് സുരക്ഷിതമായ ബാറ്ററികളുള്ള ഏറ്റവും പുതിയ മോഡല് നോട്ട് 7 തിരിച്ചറിയുന്നതിന് സാംസങ്ങ് ചില നിര്ദ്ദേശങ്ങള് നല്കുന്നുണ്ട്. പച്ച നിറത്തിലുള്ള ബാറ്ററി ചിഹ്നവും കറുത്ത നിറത്തിലുള്ള ചതുരാകൃതിയിലുള്ള മറ്റൊരു ചിഹ്നവുമാണ് ബാറ്ററി പ്രശ്നം പരിഹരിച്ചിറക്കുന്ന മോഡലുകളിലുണ്ടാവുക.
 | 
സുരക്ഷിതമായ സാംസങ്ങ് നോട്ട്7 എങ്ങനെ തിരിച്ചറിയാം

സാംസങ്ങ് ഈയിടെ പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് 7 ബാറ്ററി തകരാറിനെത്തുടര്‍ന്ന് തിരിച്ചുവിളിക്കുകയുണ്ടായി. അതേസമയം എങ്ങനെയാണ് തകരാറുകളില്ലാത്ത ഫോണ്‍ തിരിച്ചറിയുക എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ ബാറ്ററികളുള്ള ഏറ്റവും പുതിയ മോഡല്‍ നോട്ട് 7 തിരിച്ചറിയുന്നതിന് സാംസങ്ങ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. പച്ച നിറത്തിലുള്ള ബാറ്ററി ചിഹ്നവും കറുത്ത നിറത്തിലുള്ള ചതുരാകൃതിയിലുള്ള മറ്റൊരു ചിഹ്നവുമാണ് ബാറ്ററി പ്രശ്‌നം പരിഹരിച്ചിറക്കുന്ന മോഡലുകളിലുണ്ടാവുക.

പച്ച നിറത്തിലുള്ള ചിഹ്നം സ്റ്റാറ്റസ് ബാര്‍, ഡിസ്‌പ്ലേ സീന്‍, പവര്‍ ഓഫ് സ്‌ക്രീന്‍ എന്നിവിടങ്ങളില്‍ കാണാമെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജില്‍ പറയുന്നു. പാക്ക് ചെയ്ത ബോക്‌സിന് മുകളില്‍ കറുത്ത നിറത്തിലുള്ള ചതുരാകൃതിയിലുള്ള ചിഹ്നമുണ്ടോയെന്നും പരിശോധിച്ച് വാങ്ങാന്‍ പോകുന്ന ഫോണ്‍ ബാറ്ററി പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്ന് ഉറപ്പാക്കാം. അമിതമായി ചൂടായി ബാറ്ററി പൊട്ടിത്തെറിക്കുകയോ സമാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ ചാര്‍ജിംഗ് 60 ശതമാനത്തില്‍ നിയന്ത്രിക്കുന്ന തരത്തിലാണ് 7 നോട്ട് പുനര്‍നിര്‍മിച്ചിരിക്കുന്നത്. യൂറോപ്പിലേക്ക് സാംസങ്ങ് പുതുക്കിയ മോഡലുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. നാളെ മുതലാണ് ഓസ്‌ട്രേലിയയില്‍ വിപണനമാരംഭിക്കുന്നത്.