ഇനി നിങ്ങൾക്ക് ഒബാമയ്‌ക്കൊപ്പം വേണമെങ്കിലും ഫോട്ടോയെടുക്കാം…!; എച്ച്.ടി.സിയുടെ ഡിസയർ ഐ വരുന്നു

സെലിബ്രിറ്റികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പ്രദർശിപ്പിക്കുന്നത് മിക്കവർക്കും ഹരമുള്ള കാര്യമാണ്. എന്നാൽ എല്ലാ പ്രമുഖർക്കുമൊപ്പം ഫോട്ടോയെടുക്കുക എല്ലാവർക്കും സാധ്യമായ കാര്യമല്ല. ഉദാഹരണമായി അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്നത് ഭൂരിഭാഗം പേർക്കും ആലോചിക്കാൻ പോലും സാധിക്കില്ല. എന്നാൽ നിങ്ങളുടെ ഫോട്ടോയും ഒബാമയുടെ ഫോട്ടോയും വിഗദ്ധമായി കൂട്ടിച്ചേർത്ത് ഒരൊറ്റ ഫോട്ടോയാക്കി ഒറിജിനലിനെ വെല്ലുന്ന ഗ്രൂപ്പ് ഫോട്ടോയാക്കാം.
 | 
ഇനി നിങ്ങൾക്ക് ഒബാമയ്‌ക്കൊപ്പം വേണമെങ്കിലും ഫോട്ടോയെടുക്കാം…!; എച്ച്.ടി.സിയുടെ ഡിസയർ ഐ വരുന്നു

സെലിബ്രിറ്റികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പ്രദർശിപ്പിക്കുന്നത് മിക്കവർക്കും ഹരമുള്ള കാര്യമാണ്. എന്നാൽ എല്ലാ പ്രമുഖർക്കുമൊപ്പം ഫോട്ടോയെടുക്കുക എല്ലാവർക്കും സാധ്യമായ കാര്യമല്ല. ഉദാഹരണമായി അമേരിക്കൻ പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്നത് ഭൂരിഭാഗം പേർക്കും ആലോചിക്കാൻ പോലും സാധിക്കില്ല. എന്നാൽ നിങ്ങളുടെ ഫോട്ടോയും ഒബാമയുടെ ഫോട്ടോയും വിഗദ്ധമായി കൂട്ടിച്ചേർത്ത് ഒരൊറ്റ ഫോട്ടോയാക്കി ഒറിജിനലിനെ വെല്ലുന്ന ഗ്രൂപ്പ് ഫോട്ടോയാക്കാം. ഇതിന് സഹായിക്കുന്ന പുതിയൊരു ഓപ്ഷനോട് കൂടിയ ഒരു സ്മാർട്ട്‌ഫോണുമായി എച്ച്.ടി.സി വരുന്നു. എച്ച്.ടി.സി ഡിസയർ ഐ എന്നാണിതിന്റെ പേര്.

ഈ ഫോണിലള്ള ഫേസ്ഫ്യൂഷനിലൂടെയാണ് മേൽപ്പറഞ്ഞ അത്ഭുതം സാധ്യമാകുന്നത്. ഇതിലൂടെ നിങ്ങളുടെ ഫോട്ടോ ഒരു സുഹൃത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമോ ഒരു സെലിബ്രിറ്റിയുടെ ഫോട്ടോയ്‌ക്കൊപ്പമോ ഒറിജിനലെന്നവണ്ണം കൂട്ടിച്ചേർക്കാനാകും. അത് കണ്ടാൽ അവർക്കൊപ്പം നിന്ന് ഫോട്ടോയെടുത്തതാണെന്നേ തോന്നൂ…

ഇതിലുപരി സെൽഫികൾക്കായി എച്ച്.ടി.സി ഇറക്കിയ സ്മാർട്ട്‌ഫോണാണ് എച്ച്.ടി.സി ഡിസയർ ഐ. സാംസംങ്ങും, മൈക്രോസോഫ്റ്റും സെൽഫികൾക്കായി സ്മാർട്ട്‌ഫോണുകൾ ഇറക്കിയതിനു പിന്നാലെയാണ് എച്ച്.ടി.സിയും ഇത് പിന്തുടർന്നിരിക്കുന്നത്. മികച്ച ഫ്രണ്ട് ക്യാമറയാണ് ഇതിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത. 13 മെഗാപിക്‌സലുള്ള ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയുമാണിതിനുള്ളത്.ഇമേജ് ക്വാളിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഈ ക്യാമറകൾക്ക് രണ്ടിനും ഡ്യൂവർ എൽ.ഇ.ഡി ഫ്‌ലാഷുകളുണ്ട്. ഇത് ചിത്രങ്ങൾക്ക് സ്വാഭാവികമായ ടോൺ പ്രദാനം ചെയ്യുന്നു. കുറഞ്ഞ പ്രകാശത്തിലും തെളിഞ്ഞ ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ബി.എസ്.ഐ സെൻസറുകൾ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

രണ്ട് കളറിലുള്ള വാട്ടർപ്രൂഫ് യൂണിബോഡി ഡിസൈനാണ് ഡിസയർ ഐക്കുള്ളത്. 5.2 ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഡൻ 801 പ്രൊസസ്സർ എന്നിവയും ഈ ഫോണിലുണ്ട്. ഒരു റൂമിൽ നാലാളുകളുണ്ടെങ്കിൽ അവരെയെല്ലാം വ്യക്തമായി ഫ്രെയിമിൽ ഉൾപ്പെടുത്തി ഫോട്ടോയെടുക്കാൻ ഈ ഫോണിലൂടെ സാധിക്കുന്നു. ഇതിലെ ഓരോ ആളുടെ മുഖവും ക്രോപ്പ് ചെയ്യാനും പരമാവധി ക്വാളിറ്റിയിൽ സ്‌ക്രീനിൽ നിലനിർത്താനും ഇതിലൂടെ കഴിയുന്നു.

ഇതിലെ സ്പ്ലിറ്റ് കാപ്ച്വർ ഫങ്ഷന്റെ സഹായത്തോടെ ഫ്രണ്ട് ക്യാമറയിലൂടെയും ബാക്ക് ക്യാമറയിലൂടെയും ഒരേ സമയം ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യു.എസ് എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ എച്ച്.ടി.സി ഡിസയർ ഐ ഈ മാസം തന്നെ എത്തുമെന്നാണ് കരുതുന്നത്.