ഐഫോൺ 6, 6 പ്ലസ് ഇന്ന് മുതൽ ഇന്ത്യയിൽ

ന്യൂജനറേഷൻ ഐഫോണുകൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം. ആപ്പിളിന്റെ പുതിയ ഐ ഫോണുകളായ ഐഫോൺ 6, ഐഫോൺ 6 പ്ലസിന്റെയും ഇന്ത്യയിലെ പ്രീബുക്കിംഗ് ഇന്ന് ആരംഭിക്കും.ഫോണുകൾ 17 മുതൽ ആപ്പിളിന്റെ അംഗീകൃത റീസെല്ലർമാരിലൂടെ ഇന്ത്യയിൽ ലഭ്യമാകുമെന്നും ഇവ ഇന്ന് മുതൽ ബുക്ക് ചെയ്യാമെന്നും ആപ്പിൾ ഇന്ത്യ അറിയിച്ചു.
 | 

എന്നാൽ ഐഫോൺ 6 സീരീസിൽപ്പെട്ട ഫോണുകൾ എത്ര വിലയ്ക്കാണ് ഇന്ത്യയിൽ വിറ്റഴിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ പാർട്ട്ണർമാരായ ഇൻഗ്രാം മൈക്രോ, റെഡിംഗ്ടൺ, റാഷി പെരിഫറൽസ്, റിലയൻസ് എന്നിവയിലൂടെ വില അധികം വൈകാതെ ലഭ്യമാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. വിൽപനയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനമുണ്ടാവുന്നതിന് മുമ്പെ പ്രീമിയം സ്മാർട്ട് ഫോണുകൾകൾ 56,000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇകോമേഴ്‌സിലൂടെ വെൻഡേർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

46,000 രൂപയ്ക്കാണ് ഐഫോൺ 6 വിൽക്കുന്നതെന്നാണ് ആമസോൺ വെബ്‌സൈറ്റിലുള്ളത്. ഷിപ്പിംഗ് കോസ്റ്റും ഇതിൽ ഉൾപ്പെടുന്നു. 16 ജിബി, 64 ജിബി, 128 ജിബി എന്നീ മൂന്ന് വ്യത്യസ്ത വേർഷനുകളിലാണ് ഐഫോൺ സീരീസിലെ ഫോണുകൾ വരുന്നത്. ഇവയ്‌ക്കെല്ലാം എട്ട് മെഗാപിക്‌സൽ ക്യാമറയും 1.2 എംപി മുൻക്യാമറയുമുണ്ട്. ഈ ഫോണുകൾ 2ജി, 3ജി, 4ജി നെറ്റ് വർക്കുകളെ സപ്പോർട്ട് ചെയ്യുന്നുമുണ്ട്. രണ്ടു മോഡലുകളുടെയും സ്‌ക്രീൻ സൈസിൽ വ്യത്യാസമുണ്ട്. ഐഫോൺ 6ന്റെ സ്‌ക്രീൻ 4.7 ഇഞ്ച് ആണെങ്കിൽ ഐഫോൺ 6 പ്ലസിന്റെ സ്‌ക്രീൻ 5.5 ആണ്.