അണ്‍ലിമിറ്റഡ് കോളും വീഡിയോ കോളുമായി പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ജിയോ

2.5 കോടി വരിക്കാരുമായി വിപണി കീഴടക്കുമ്പോള് റിലയന്സ് ജിയോ തങ്ങളുടെ അടുത്ത താരത്തെ കളത്തിലിറക്കുന്നു. 4ജി സൗകര്യമുള്ള ഫീച്ചര് ഫോണുകളാണ് പുറത്തിറക്കാന് പോകുന്ന പുതിയ താരം. പരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീ ഓഫറുകളോടെയാണ് ഫോണ് പുറത്തിറങ്ങുന്നത്
 | 

അണ്‍ലിമിറ്റഡ് കോളും വീഡിയോ കോളുമായി പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ജിയോ

ന്യൂഡല്‍ഹി: 2.5 കോടി വരിക്കാരുമായി വിപണി കീഴടക്കുമ്പോള്‍ റിലയന്‍സ് ജിയോ തങ്ങളുടെ അടുത്ത താരത്തെ കളത്തിലിറക്കുന്നു. 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളാണ് പുറത്തിറക്കാന്‍ പോകുന്ന പുതിയ താരം. പരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീ ഓഫറുകളോടെയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

ഗ്രാമങ്ങളെയും ടയര്‍ 3 നഗരങ്ങളെയും ലക്ഷ്യം വെച്ചിറങ്ങുന്ന ഫോണിന് ആയിരം രൂപയിലും താഴെയായിരിക്കും വില. ടച്ച് സ്‌ക്രീന്‍ സൗകര്യമില്ലെങ്കിലും ഫോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ പോലെ ഇന്റര്‍നെറ്റുപയോഗിക്കാം. രാജ്യത്ത് 100 കോടി ജനങ്ങള്‍ ഇപ്പോഴും സാധാരണ ഫീച്ചര്‍ ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 35 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളത്.

നിലവില്‍ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണിന് 3000 രൂപയാണ് വില. ഈ മേഖലയെ ലക്ഷ്യമിട്ടാണ് റിലയന്‍സ് വീഡിയോ കോള്‍ സൗകര്യമടക്കമുള്ള വില കുറഞ്ഞ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്.