ലെനോവ സെഡ് 2 പ്ലസ് വ്യാഴാഴ്ച ഇന്ത്യയിലെത്തും

മെയ് മാസം ചൈനയില് പുറത്തിറക്കിയ ലെനോവയുടെ പുതിയ സ്മാര്ട്ട് ഫോണ് മോഡലായ സുക്സെഡ് 2 പ്ലസ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസങ്ങള്ക്ക് ശേഷമാണ് ഈ ഫോണ് ഇന്ത്യയിലുത്തുന്നത്. സെഡ്പ്ലസ്2വിന്റെ ഔദ്യോഗിക പുറത്തിറക്കല് ചടങ്ങ് വ്യാഴാഴ്ച 11.30ന് ന്യൂഡല്ഹിയില് നടക്കും.
 | 
ലെനോവ സെഡ് 2 പ്ലസ് വ്യാഴാഴ്ച ഇന്ത്യയിലെത്തും

മെയ് മാസം ചൈനയില്‍ പുറത്തിറക്കിയ ലെനോവയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ സുക്‌സെഡ് 2 പ്ലസ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ഫോണ്‍ ഇന്ത്യയിലുത്തുന്നത്. സെഡ്പ്ലസ്2വിന്റെ ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങ് വ്യാഴാഴ്ച 11.30ന് ന്യൂഡല്‍ഹിയില്‍ നടക്കും.

ജിബി റാം-32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 4 ജിബി റാം-64 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് സെഡ്2പ്ലസ്- നുണ്ടാകുക. രണ്ടും ഡ്യുവല്‍ സിം മോഡലുകളാണ്-ഒരു സ്ലോട്ട് 4ജി സിമ്മിനും, മറ്റേത് 3ജി സിമ്മിനും. എസ്ഡി കാര്‍ഡ് സ്ലോട്ടില്ല എന്നതാണ് ഫോണിന്റെ പോരായ്മ.

1080X1920 പിക്‌സല്‍ റെസൊലൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനാണ് സെഡ്2പ്ലസ് വിനുള്ളത്. 2.15 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗണ്‍ 802 എസ്.ഒ.സി പ്രൊസസര്‍, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.

ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് കയറുന്ന അതിവേഗതയിലുള്ള ചാര്‍ജിംഗ് സംവിധാനത്തോട് കൂടിയ 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. കണക്ടിവിറ്റിക്കായി 4ജി അടക്കമുളള എല്ലാ സങ്കേതങ്ങളും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും സെഡ്പ്ലസ്2വിലുണ്ട്. ഗൂഗിളിന്റെ എല്ലാ ആപ്പുകളും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന ഗൂഗിള്‍ നൗ ലോഞ്ചറും ഫോണിലുണ്ടാകും. ഫോണിന് ഏതാണ്ട് 20,000-30,000 രൂപ വില വരുമെന്ന് സൂചനയുണ്ട്.