നിറയെ ഫീച്ചറുകളുമായി ലെനോവൊ കെ 6 പവര്‍ ഇന്ത്യന്‍ വിപണിയില്‍

ലെനോവോയുടെ കെ സീരീസിലെ ഏറ്റവും പുതിയ മോഡലായ ലെനോവോ കെ 6 പവര് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 9999 രൂപ മുഖവിലയുള്ള ഈ 4എ സ്മാര്ട്ട് ഫോണ് ഇന്ത്യയിലെത്തിയത്. കെ 3 നോട്ട് മുതല് ലെനോവൊയുടെ കെ സിരീസിലുള്ള എല്ലാ മോഡലുകള്ക്കും ഇന്ത്യന് മാര്ക്കറ്റില് വന് സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
 | 

നിറയെ ഫീച്ചറുകളുമായി ലെനോവൊ കെ 6 പവര്‍ ഇന്ത്യന്‍ വിപണിയില്‍

മുംബൈ: ലെനോവോയുടെ കെ സീരീസിലെ ഏറ്റവും പുതിയ മോഡലായ ലെനോവോ കെ 6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 9999 രൂപ മുഖവിലയുള്ള ഈ 4എ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലെത്തിയത്. കെ 3 നോട്ട് മുതല്‍ ലെനോവൊയുടെ കെ സിരീസിലുള്ള എല്ലാ മോഡലുകള്‍ക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഡിസംബര്‍ 6ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങാം. 3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള ലെനോവോ കെ 6 പവര്‍ സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് േ്രഗ കളറുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ബെര്‍ലിനില്‍ നടന്ന ഐഎഫ്എ 2016 ലാണ് ലെനോവോ കെ 6 പവര്‍ ആദ്യമായി അവതരിപ്പിച്ചത്.

4000 എംഎഎച്ച് ബാറ്ററിയും ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിന് കരുത്ത് പകരും. മുന്‍ സീരീസുകളിലുള്ള വൈബ് യുഐ, ഡോള്‍ബി അറ്റ്‌മോസ് സ്പീക്കര്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയും. തിയേറ്റര്‍-മാക്‌സ് മീഡിയാ കണ്‍സംപ്ഷനും ലെനോവൊ കെ 6 പവറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് വിവരങ്ങള്‍

5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ (1080X1920 പിക്‌സല്‍സ്)

1.4 ജിഗാഹെര്‍ട്‌സ ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍

എല്‍ഇഡി പിഡിഎഎഫ് ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, വൈഡാംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ.

128 ജിബി വരെ കൂട്ടാവുന്ന മെമ്മറി, 4ജി എല്‍റ്റിഇ വോള്‍ട്ട്, വൈ-ഫൈ 802.11, ബ്ലൂടൂത്ത് 4.2, മൈക്രോ യുഎസ്ബി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 145 ഗ്രാമാണ് ഫോണിന്റെ ഭാരം.

4000 എംഎഎച്ച് ബാറ്ററിയുടെ സ്റ്റാന്‍ഡ്‌ബൈ സമയം 645 മണിക്കൂര്‍ ആണ്. 96.5 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും, 13.6 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും നല്‍കും. 48 മണിക്കൂര്‍ നേരം കോള്‍ ചെയ്യാം, 12.6 മണിക്കൂര്‍ തുടര്‍ച്ചയായി വെബ് സര്‍ഫിങ്ങും ചെയ്യാം.

പവര്‍ സേവിംഗ് ‘ഫോണ്‍ പവര്‍ ബാങ്കായി’ ഉപയോഗിക്കാവുന്ന റിവേഴ്‌സ് ചാര്‍ജിങ് എന്നീ ഓപ്ഷനുകളും ലെനോവൊ കെ 6 പവറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോങ്ങ് സ്‌ക്രീന്‍ ഷോട്ട് ഫെസിലിറ്റി, ഡ്യുവല്‍ ആപ്പ്‌സ് (വാട്ട്‌സാപ്പ് ഫെയ്‌സ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഒരു ഫോണില്‍ രണ്ട് അക്കൗണ്ടുകളായി ഉപയോഗിക്കാവുന്ന ഓപ്ഷന്‍) ഫിംഗര്‍ പ്രിന്റ് ആപ്‌ലോക്ക് തുടങ്ങിയ ഫീച്ചറുകളും ലെനോവൊ കെ 6 പവറിലുണ്ട്.