ലെനോവ സെഡ്2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

ലെനോവ ഇന്ന് ഏറ്റവും പുതിയ മോഡലായ സെഡ്2 പ്ലസ് സ്മാര്ട്ഫോണ് പുറത്തിറക്കി. 17,999 രൂപയാണ് ഫോണിന്റെ വില. ചൈനയില് നേരത്തെ പുറത്തിറക്കിയ സെഡ്.യു.കെ സെഡ്2 സ്മാര്ട്ഫോണിന്റെ പുതിയ പതിപ്പാണിത്. സെപ്റ്റംബര് 27 മുതല് ഫോണ് വിപണിയില് ലഭിക്കും. നേരത്തെ ലെനോവ എസ്.യു.കെ സെഡ് 1 എന്ന പേരില് 13,499 രൂപയ്ക്ക് കമ്പനിയുടെ ആദ്യ സ്മാര്ട് ഫോണ് പുറത്തിറക്കിയിരുന്നു.
 | 
ലെനോവ സെഡ്2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

ലെനോവ ഇന്ന് ഏറ്റവും പുതിയ മോഡലായ സെഡ്2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 17,999 രൂപയാണ് ഫോണിന്റെ വില. ചൈനയില്‍ നേരത്തെ പുറത്തിറക്കിയ സെഡ്.യു.കെ സെഡ്2 സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പാണിത്. സെപ്റ്റംബര്‍ 27 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭിക്കും. നേരത്തെ ലെനോവ എസ്.യു.കെ സെഡ് 1 എന്ന പേരില്‍ 13,499 രൂപയ്ക്ക് കമ്പനിയുടെ ആദ്യ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയിരുന്നു.

5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് ഇഐഎസ് പിഡിഎഎഫ് സവിശേഷതകളുള്ള 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്. 3ജിബി റാം, 32ജിബി റാം സംഭരണശേഷിയുള്ള ഫോണിന് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറാണുള്ളത്. 4ജി കണക്ഷന്‍ പിന്തുണയ്ക്കുന്ന രണ്ട് നാനോ സിം കാര്‍ഡുകള്‍ ഇടാനാകുന്ന ഫോണില്‍ 3,500 എംഎഎച്ച് ബാറ്ററിയാണുള്ളത്. വേഗതയില്‍ ചാര്‍ജ് ചെയ്യാനാകുന്ന സി പാര്‍ട്ട് യുഎസ്ബിയാണുള്ളത്. ഇന്ത്യ കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട് ഹെല്‍ത്ത് സവിശേഷതകളും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ടാകും.