മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി മേധാവി കൊല്ലപ്പെട്ടു

മൊബൈല് ഫോണ് പൊട്ടിത്തെറിച്ച് മലേഷ്യന് കമ്പനി മേധാവി കൊല്ലപ്പെട്ടു. ക്രഡില് ഫണ്ട് എന്ന മലേഷ്യന് കമ്പനിയുടെ സി.ഇ.ഒ. നസ്രിന് ഹസ്സന് ആണ് കൊല്ലപ്പെട്ടത്. ഇയാള് ചാര്ജ് ചെയ്യാന് വെച്ചിരുന്ന രണ്ട് മൊബൈല് ഫോണുകളില് ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില് അദ്ദേഹത്തിന്റെ മുറി മുഴുവനായും കത്തി നശിച്ചു.
 | 

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി മേധാവി കൊല്ലപ്പെട്ടു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി മേധാവി കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ മുറി മുഴുവനായും കത്തി നശിച്ചു.

ബ്ലാക്ക്ബെറി, ഹുവാവേ എന്നീ ഫോണുകളാണ് നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഇവയില്‍ ഏതാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമല്ല. ബെഡിന് മുകളിലായി വെച്ചിരുന്ന ഫോണ്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നസ്രീന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് നസ്രീന്‍ മരിച്ചതെന്നാണ് പോലീസ് വിശദീകരണം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാലെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.