വിൻഡോസ് 10 അടുത്ത വർഷമെത്തുന്നു; 9 ഇല്ല

വിൻസോസിന്റെ പുതിയ പതിപ്പായ വിൻഡോസ് 10 അടുത്ത വർഷം ഇറങ്ങുമെന്ന് മൈക്രോസോഫ്റ്റ്. അടുത്ത വർഷം ആദ്യ പകുതിയിൽ പുതിയ ഒ.എസ് പുറത്തിറക്കുമെന്നാണ് കമ്പനി പ്രതിനിധി ടെറി മെയേഴ്സൺ അറിയിച്ചത്. 1.5 ബില്യൺ ആളുകൾ പുതിയ വേർഷൻ ഉപയോഗിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ വേർഷനായ 8.1 കഴിഞ്ഞ് 10 ലേക്ക് നേരിട്ട് പോവുകയാണ് വിൻഡോസ്. 9 ഉണ്ടാവില്ല എന്നും തീരുമാനമായിക്കഴിഞ്ഞു.
 | 

വിൻഡോസ് 10 അടുത്ത വർഷമെത്തുന്നു; 9 ഇല്ല

സാൻഫ്രാൻസിസ്‌കോ: വിൻസോസിന്റെ പുതിയ പതിപ്പായ വിൻഡോസ് 10 അടുത്ത വർഷം ഇറങ്ങുമെന്ന് മൈക്രോസോഫ്റ്റ്. അടുത്ത വർഷം ആദ്യ പകുതിയിൽ പുതിയ ഒ.എസ് പുറത്തിറക്കുമെന്നാണ് കമ്പനി പ്രതിനിധി ടെറി മെയേഴ്‌സൺ അറിയിച്ചത്. 1.5 ബില്യൺ ആളുകൾ പുതിയ വേർഷൻ ഉപയോഗിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ വേർഷനായ 8.1 കഴിഞ്ഞ് 10 ലേക്ക് നേരിട്ട് പോവുകയാണ് വിൻഡോസ്. 9 ഉണ്ടാവില്ല എന്നും തീരുമാനമായിക്കഴിഞ്ഞു.

സ്റ്റാർട്ട് മെനു ഉൾപ്പെടുത്തി കൊണ്ടാണ് വിൻഡോസ് 10-ന്റെ വരവ്. രണ്ട് വർഷം മുമ്പ് പുറത്തിറങ്ങിയ വിൻഡോസ് 8ന് ജനപിന്തുണ ലഭിക്കാത്തത് സ്റ്റാർട്ട് ബട്ടനും പോപ്പ് അപ്പ് മെനുവും നഷ്ടമായത് കൊണ്ടാണെന്ന് ടെക് വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. വിൻഡോസ് 7ന്റെയും 8ന്റെയും സമ്മിശ്ര പതിപ്പാണ് വിൻഡോസ് 10. ഇഷ്ട ആപ്ലിക്കേഷനിലേക്ക് പെട്ടെന്ന് പോകാനുള്ള സൗകര്യവും പത്തിന്റെ പ്രത്യേകതയാണ്. ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയവയ്ക്ക് ഇണങ്ങും വിധമാണ് 10ന്റെ രൂപകൽപ്പന.