Wednesday , 26 June 2019
Kalyan
News Updates

സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എംഫോണ്‍ 7എസ് വിപണിയിലേക്ക്

മാംഗോഫോണിന്റെ എംഫോണ്‍ 7എസ് വിപണിയിലേക്ക്. 8 ജിബി റാം ഡെകാ കോര്‍ പ്രോസസ്സര്‍, 16 + 16 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകളുമായാണ് എംഫോണ്‍ 7എസ് എത്തുന്നത്. 6 ജിബി റാം, 13 + 13 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളും 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, 3 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ 4 വ്യത്യസ്ത ശ്രേണികളിലാണ് എംഫോണ്‍ 7എസ് അവതരിപ്പിക്കുന്നത്.

ഫുള്ളിലോഡഡ് എയര്‍ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ഫോണായ എംഫോണ്‍ 7എസ് രൂപകല്പനയില്‍ ഐഫോണ്‍ 7പ്ലസ്‌നെ വെല്ലുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 3000 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി-ടൈപ്പ് ഫാസ്റ്റ് എക്‌സ്പ്രസ്സ് ചാര്‍ജിങ് സൗകര്യമുള്ള ഫോണിന് 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാം മാത്രമാണ്.

സ്‌ക്രീന്‍ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത. ഹൈബ്രിഡ് വോള്‍ട്ടി സിം-സ്ലോട്ടാണ് ഇവയ്ക്കുള്ളത്. സ്മാര്‍ട്ട്‌റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ്‌ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ഇവ ലഭിക്കുന്നത്. എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടി-യൂസര്‍ മോഡിലുളള MUOS എന്ന പുതിയ ഓപ്പറേറ്ററിംങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

എംഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേള്‍ഡ് മൊബൈല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ്‌സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് എംഫോണ്‍.

‘MUOS ALPHONSO’ version 2 ‘MUOS BEVERELY’ version 3 ‘MUOS CARRY’ version 4 ‘MUOS DUNCAN’ version 5 ‘MUOS EDWARD’ എന്നീ പതിപ്പുകളാണ് 2017-18 മൂന്നാം പാദത്തില്‍ എംഫോണ്‍ അവതരിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഓരോന്നിലും ഏഴു വീതം എന്ന കണക്കില്‍ 2020 എത്തുമ്പോള്‍ മൊത്തം 26 പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നല്‍കുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോര്‍ട്ട് നല്‍കുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വര്‍ഷത്തെ പതിപ്പുകള്‍.

മുന്നിലും പിന്നിലും ഇരട്ട ക്യാമറകളും ഈ പതിപ്പുകളില്‍ ലഭ്യമാണ്. മാത്രമല്ല, ആന്‍ഡ്രൊയിഡുമായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്റര്‍ഫേസും എംഫോണ്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. സാംസംഗ് ടച് വിസ്, എച്ടിസി സെന്‍സ്, സോണി എക്‌സ്പീരിയ, എന്നീ യൂസര്‍ ഇന്റര്‍ഫേസുകളെപ്പോലെ എംഫോണും ‘MU OS’ യൂസര്‍ ഇന്റര്‍ഫേസ് വഴി നിയന്ത്രിക്കാം.

വളരെ കസ്റ്റമൈസിങ് ഓപ്ഷനുകള്‍ ഉള്ള ഒരു യൂസര്‍ ഇന്റര്‍ഫേസാണ് നിലവില്‍ ലഭ്യമാകുന്ന മറ്റു യൂസര്‍ ഇന്റര്‍ഫേസ് ഒന്നുകില്‍ ക്ലാസിക് ഹോം അല്ലെങ്കില്‍ മോഡല്‍ ഹോം എന്നീ വിധത്തിലാണ് ഹോം സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസര്‍ ഇന്റര്‍ഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയില്‍ ഹോംസ്‌ക്രീന്‍ സെറ്റ് ചെയ്യുവാന്‍ സാധിക്കുന്ന ഷേക്ക് ടു ചേഞ്ച് എന്ന ഓപ്ഷനോടു കൂടി ഉള്ളതാണ്.

റംസാന്‍ മണ്‍സൂണ്‍ കാലങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച എംഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ഇപ്പോഴും തുടരുകയാണെന്ന് കമ്പനി അറിയിച്ചു. പഴയ ഫോണിന് മികച്ച വിലയും എംഫോണ്‍ നല്‍കുന്ന 5000 രൂപ കിഴിവും ലഭിക്കം. ഓണത്തിന് പുതിയ മോഡലുകളും വമ്പന്‍ ഓഫറുകളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

DONT MISS