നോക്കിയ 216: ഫ്രണ്ട് ക്യാമറക്കും ഫ്‌ളാഷോടു കൂടിയ ഡ്യൂവല്‍ സിം ഫോണ്‍ വിപണിയില്‍

ഐഫോണുകള് വിപ്ലവം സൃഷ്ടിക്കുന്ന കാലത്തും ഫീച്ചര് ഫോണുകള്ക്കും അതിന്റേതായ സ്ഥാനമുണ്ടെന്ന് കണ്ടെത്തി വിപണി പിടിക്കാന് മൈക്രോസോഫ്റ്റ്. ഫ്രണ്ട് ക്യാമറക്ക് ഫ്ളാഷ് ഉള്ള നോക്കിയ 216 എന്ന പുതിയ മോഡല് മൈക്രോസോഫ്റ്റ് ഇന്നലെ പുറത്തിറക്കി. അതായത് കുറഞ്ഞ വെളിച്ചത്തിലും ഇനി സെല്ഫിയെടുക്കാന് ഈ ഫോണുപയോഗിക്കുന്നവര്ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. 2,495 രൂപ വിലവരുന്ന ഫോണ് ഒക്ടോബര് 24ന് ഇന്ത്യന് വിപണിയിലെത്തും. കഴിഞ്ഞ ഡിസംബറില് നോക്കിയ 230 ഡ്യുവല് സിം ഫോണ് 3,869 രൂപയ്ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യന് വിപണികളില് ഇറക്കിയിരുന്നു.
 | 

നോക്കിയ 216: ഫ്രണ്ട് ക്യാമറക്കും ഫ്‌ളാഷോടു കൂടിയ ഡ്യൂവല്‍ സിം ഫോണ്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഐഫോണുകള്‍ വിപ്ലവം സൃഷ്ടിക്കുന്ന കാലത്തും ഫീച്ചര്‍ ഫോണുകള്‍ക്കും അതിന്റേതായ സ്ഥാനമുണ്ടെന്ന് കണ്ടെത്തി വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ്. ഫ്രണ്ട് ക്യാമറക്ക് ഫ്‌ളാഷ് ഉള്ള നോക്കിയ 216 എന്ന പുതിയ മോഡല്‍ മൈക്രോസോഫ്റ്റ് ഇന്നലെ പുറത്തിറക്കി. അതായത് കുറഞ്ഞ വെളിച്ചത്തിലും ഇനി സെല്‍ഫിയെടുക്കാന്‍ ഈ ഫോണുപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. 2,495 രൂപ വിലവരുന്ന ഫോണ്‍ ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയിലെത്തും. കഴിഞ്ഞ ഡിസംബറില്‍ നോക്കിയ 230 ഡ്യുവല്‍ സിം ഫോണ്‍ 3,869 രൂപയ്ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യന്‍ വിപണികളില്‍ ഇറക്കിയിരുന്നു.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയോടു (240X320 റെസലൂഷന്‍) കൂടിയാണ് പുതിയ നോക്കിയ 216 വരുന്നത്. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റമാകും ഫോണിലുണ്ടാകുക. മൈക്രോ എസ്ഡി കാര്‍ഡ് സഹായത്തോടെ 32 ജിബി ഡാറ്റ സംഭരിക്കാനാകും. മുമ്പിലും പുറകിലും എല്‍ഇഡി ഫ്‌ളാഷ് മൊഡ്യൂളുളള 0.3 മെഗാപിക്‌സല്‍ വിജിഎ ക്യാമറയാണ് ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായ മൈക്രോ യുഎസ്ബി, 3.5 എംഎം എവി കണക്റ്റര്‍, എസ്എല്‍എഎം, എച്ച്എസ്പി/എച്ച്എഫ്പി പ്രൊഫൈലുള്ള ബ്ലൂടൂത്ത് 3.0 എന്നിവയുണ്ടാകും. 1020എംഎഎച്ച് ബാറ്ററിയാകും ഫോണിലുണ്ടാകുക.

118.0*50.02*13.5 മില്ലീമീറ്റര്‍ വലുപ്പത്തിലാണ് സിം കാര്‍ഡുകളാണ് ഫോണില്‍ ഉപയോഗിക്കേണ്ടത്. പോളികാര്‍ബണേറ്റ് കവചങ്ങളുമായെത്തുന്ന ഫോണ്‍ കറുപ്പ്, ഗ്രേ, നീല എന്നീ നിറങ്ങളില്‍ ലഭിക്കും. ഫീച്ചര്‍ ഫോണ്‍ വിഭാഗം എച്ച്‌ഐഎച്ച് മൊബൈലിന് വില്‍ക്കുകയാണന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലെ മൈക്രോസോഫ്റ്റിന്റെ അവസാന ഫോണാകും നോക്കിയ 216 എന്നും റിപ്പോര്‍ട്ടുകളുണ്ട്.