ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ തിരിച്ചു വരുന്നു; ആദ്യ മോഡല്‍ ഫെബ്രുവരിയില്‍

സാംസങ്ങിനും ആപ്പിളിനും വെല്ലുവിളിയുയര്ത്തിക്കൊണ്ട് മൊബൈല് നിര്മാതാക്കളിലെ പഴയ കിരീടം വെക്കാത്ത രാജാവായ നോക്കിയ തിരിച്ചെത്തുന്നു. മൊബൈല് ഫോണുകള് വിപണിയിലെത്തിയ കാലം തൊട്ട് എല്ലാവരും ഉപയോഗിച്ചു പരിചയിച്ച നോക്കിയ, തങ്ങളുടെ രണ്ടാം വരവില് അതേ ജനപ്രീതി തന്നെയാണ് ലക്ഷ്യമിടുന്നത്.
 | 

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ തിരിച്ചു വരുന്നു; ആദ്യ മോഡല്‍ ഫെബ്രുവരിയില്‍

മുംബൈ: സാംസങ്ങിനും ആപ്പിളിനും വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് മൊബൈല്‍ നിര്‍മാതാക്കളിലെ പഴയ കിരീടം വെക്കാത്ത രാജാവായ നോക്കിയ തിരിച്ചെത്തുന്നു. മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തിയ കാലം തൊട്ട് എല്ലാവരും ഉപയോഗിച്ചു പരിചയിച്ച നോക്കിയ, തങ്ങളുടെ രണ്ടാം വരവില്‍ അതേ ജനപ്രീതി തന്നെയാണ് ലക്ഷ്യമിടുന്നത്.

ജാവയില്‍ നിന്നും സിംബിയനിലേക്കും അതില്‍ നിന്നും വിന്‍ഡോസിലേക്കും മാറിയതിനു ശേഷം പച്ച പിടിക്കാതെ മൈക്രോസോഫ്റ്റിന് മുന്നില്‍ സകലതും ഉപേക്ഷിച്ച നിസ്സഹായരായി നില്‍ക്കേണ്ടി വന്ന നോക്കിയ കാലത്തിനൊത്തു മാറാത്തതിനാല്‍ വീടുകളിലെ ഷോ കേസുകളില്‍ ഒരു നൊസ്റ്റാള്‍ജിയ പീസ് മാത്രമായി അവര്‍ അവശേഷിച്ചു. തിരിച്ചു വരവില്‍ പഴയ പ്രതാപം മുഴുവന്‍ തിരിച്ചു പിടിക്കാനായി നോക്കിയ തയ്യാറെടുത്തിരിക്കുകയാണ്. ആന്‍ഡ്രോഡിനോട് അയിത്തം കാണിച്ച നോക്കിയ സകല വിവേചനവും മാറ്റി വച്ച് ‘പ്രാക്ടിക്കല്‍ ആയി ചിന്തിക്കാന്‍’ ആരംഭിച്ചിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ തിരിച്ചു വരുന്നു; ആദ്യ മോഡല്‍ ഫെബ്രുവരിയില്‍

2017 ഫെബ്രുവരി മാസം ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലിറക്കാനാണ് നോക്കിയയെ 10 വര്‍ഷത്തേക്ക് ദത്തെടുത്ത ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഓവൈ തീരുമാനിച്ചിരിക്കുന്നത്. നോക്കിയയെ തങ്ങള്‍ പഴയ പ്രതാപത്തിലേക്ക് എത്തിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കുന്നു. നോക്കിയയുടെ വെബ്സൈറ്റില്‍ കയറിയാല്‍ കാണുന്ന ഫോണുകളുടെ ലിസ്റ്റിന് വലിപ്പം കുറവാണെന്നു തോന്നുന്നവര്‍ക് അടുത്ത വര്‍ഷം ബാര്‍സലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ബാക്കി ലിസ്റ്റ് കാണാം എന്നും കമ്പനി പറയുന്നു.

ഫോണുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പേ നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ വരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പ്രധാനമായും രണ്ടു മോഡലുകളുടെ വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. പിക്‌സല്‍ എന്ന ഹൈ എന്‍ഡ് മോഡല്‍ ആന്‍ഡ്രോയ്ഡ് നൂഗാട്ട് 7.0യിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഡി1സി എന്ന രണ്ടും വേരിയന്റുകളിലുള്ള മോഡലും പുറത്തിറങ്ങുമെന്നാണ് അഭ്യൂഹം.

1080പി ഡിസ്‌പ്ലേ, 3 ജിബി റാം, 16 മെഗാപിക്‌സില്‍ ക്യാമറ, 5.5 സ്‌ക്രീന്‍ വലിപ്പം, ഇതൊക്കെയാണ് കൂടിയ മോഡലിന്റെ വിശേഷങ്ങള്‍. മിഡില്‍ റേഞ്ചില്‍ ഉള്ള മോഡലിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 13 മെഗാപിക്‌സില്‍ ക്യാമറാ 2 ജിബി റാം എന്നിവയും ഉണ്ടാകും.

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ തിരിച്ചു വരുന്നു; ആദ്യ മോഡല്‍ ഫെബ്രുവരിയില്‍

നോക്കിയയുടെ ഫീച്ചര്‍ ഫോണുകള്‍ തട്ടി നടക്കാന്‍ പറ്റാത്ത കാലത്തു തന്നെ സാംസങ് തങ്ങളുടെ മത്സരം ആരംഭിച്ചിരുന്നു. എന്നാല്‍ മുട്ടാന്‍ നില്‍ക്കണ്ട എന്ന നിലപാടിലായിരുന്നു നോക്കിയ. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസുമായി സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ നോക്കിയയുടെ കഷ്ടകാലം ആരംഭിച്ചു. പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ആന്‌ഡ്രോയ്ഡുമായി നോക്കിയ തിരിച്ചെത്തുമ്പോള്‍ മത്സരം കടുത്തതാവും.