ഐഫോൺ 6 ൽ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ

ഫോണിൽ ഒറ്റക്കൈ കൊണ്ട് ടൈപ്പ് ചെയ്യുന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വലിയ സ്ക്രീനുള്ള സ്മാർട്ട്ഫോണുകളുടെ കീബോർഡുകളിൽ ടൈപ്പ് ചെയ്യുക എന്നത് ശ്രമകരമാണ്. ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിലെ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നു.
 | 
ഐഫോൺ 6 ൽ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ

ഫോണിൽ ഒറ്റക്കൈ കൊണ്ട് ടൈപ്പ് ചെയ്യുന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വലിയ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോണുകളുടെ കീബോർഡുകളിൽ ടൈപ്പ് ചെയ്യുക എന്നത് ശ്രമകരമാണ്. ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിലെ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നു.

വൺ ഹാന്റഡ് കീബോർഡ് എന്നാണിതിന്റെ പേര്. ഇപ്പോഴത്തെ അവസ്ഥയിൽ ഐഒഎസ് 8 ലൂടെ പുതിയ ഐഫോണുകളിൽ ഒറ്റക്കൈ ടൈപ്പിംഗ് സാധ്യമാകുന്നുണ്ടെങ്കിലും പല അവസരങ്ങളിലും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ്  വൺ ഹാൻഡഡ് കീബോർഡ് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആദ്യകാലത്തെ ഐഫോണുകളുടെ കീബോർഡുകളുടെ അതേ സൈസ് പുതിയ ഐഫോണുകളിലും ലഭ്യമാക്കാൻ പുതിയ ആപ്ലിക്കേഷൻ വഴിയൊരുക്കുന്നു. ഐഫോണിന്റെ പഴയ കീബോർഡുകൾ വർഷങ്ങളായി ഉപയോഗിച്ച് ശീലിച്ച യൂസർമാർക്ക് പുതിയ ആപ്ലിക്കേഷനിലൂടെ ടൈപ്പിംഗ് കൂടുതൽ സുഗമമാകും.