റിലയന്‍സ് ജിയോയുടെ പുതിയ ജിയോഫൈ 4ജി ഹോട്ട്‌സ്‌പോട്ട് വിപണിയില്‍; വില 1999 രൂപ

റിലയന്സ് ജിയോയുടെ പുതിയ ജിയോഫൈ 4ജി വയര്ലെസ് ഹോട്ട്സ്പോട്ടുകള് വിപണിയില്. ഒഎല്ഇഡി ഡിസ്പ്ലേയും 2600 എംഎഎച്ച് ബാറ്ററിയുമുള്ള ഇവയുടെ വില 1999 രൂപയാണ്. ആദ്യം പുറത്തിറങ്ങിയ ഹോട്ട്സ്പോട്ടുകളേക്കാള് വ്യത്യസ്തമാണ് ഇതിന്റെ രൂപം. ചതുരാകൃതിയിലുള്ള മാറ്റ് ഫിനിഷ് ബോഡിയാണ് പുതിയ ജിയോഫൈക്കുള്ളത്.
 | 

റിലയന്‍സ് ജിയോയുടെ പുതിയ ജിയോഫൈ 4ജി ഹോട്ട്‌സ്‌പോട്ട് വിപണിയില്‍; വില 1999 രൂപ

മുംബൈ: റിലയന്‍സ് ജിയോയുടെ പുതിയ ജിയോഫൈ 4ജി വയര്‍ലെസ് ഹോട്ട്‌സ്‌പോട്ടുകള്‍ വിപണിയില്‍. ഒഎല്‍ഇഡി ഡിസ്‌പ്ലേയും 2600 എംഎഎച്ച് ബാറ്ററിയുമുള്ള ഇവയുടെ വില 1999 രൂപയാണ്. ആദ്യം പുറത്തിറങ്ങിയ ഹോട്ട്‌സ്‌പോട്ടുകളേക്കാള്‍ വ്യത്യസ്തമാണ് ഇതിന്റെ രൂപം. ചതുരാകൃതിയിലുള്ള മാറ്റ് ഫിനിഷ് ബോഡിയാണ് പുതിയ ജിയോഫൈക്കുള്ളത്.

ഡിവൈസ് ഓണ്‍/ഓഫ്, ബാറ്ററി ചാര്‍ജ്, 4ജി/വൈഫൈ സിഗ്നല്‍ സ്‌ട്രെങ്ത് എന്നിവ ഡിസ്‌പ്ലേയില്‍ കാണിക്കും. മുന്‍ മോഡലില്‍ 2300 എംഎഎച്ച് ബാറ്ററിയായിരുന്നു നല്‍കിയിരുന്നത്. ആദ്യ മോഡലിന് 2899 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പിന്നീട് ഇത് 1999 രൂപയാക്കി കുറയ്ക്കുകയായിരുന്നു.