സാംസങ് മാറ്റി നല്‍കിയ ഗ്യാലക്‌സി നോട്ട് 7 ഫോണില്‍ നിന്ന് തീയും പുകയും; അമേരിക്കന്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ബാറ്ററി തകരാര് മാറ്റിയ ശേഷം ഉപഭോക്താക്കള്ക്കു നല്കിയ സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകളും കമ്പനിക്ക് തലവേദനയാകുന്നു. പച്ച ബാറ്ററി ഐക്കണുമായി വിപണിയിലെത്തിച്ച ഫോണില് നിന്ന് തീയും പുകയുമുയര്ന്നതുമൂലം അമേരിക്കന് വിമാനത്തിന്റെ സര്വീസ് റദ്ദു ചെയ്തു. ലൂയിസ് വില്ലില്നിന്ന് ബാള്ട്ടിമോറിലേക്ക് പുറപ്പെടാന് തയ്യാറായ വിമാനത്തില് ഇന്നലെയാണ് സംഭവം.
 | 

സാംസങ് മാറ്റി നല്‍കിയ ഗ്യാലക്‌സി നോട്ട് 7 ഫോണില്‍ നിന്ന് തീയും പുകയും; അമേരിക്കന്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

വാഷിംഗ്ടണ്‍: ബാറ്ററി തകരാര്‍ മാറ്റിയ ശേഷം ഉപഭോക്താക്കള്‍ക്കു നല്‍കിയ സാംസങ് ഗ്യാലക്‌സി നോട്ട് 7 ഫോണുകളും കമ്പനിക്ക് തലവേദനയാകുന്നു. പച്ച ബാറ്ററി ഐക്കണുമായി വിപണിയിലെത്തിച്ച ഫോണില്‍ നിന്ന് തീയും പുകയുമുയര്‍ന്നതുമൂലം അമേരിക്കന്‍ വിമാനത്തിന്റെ സര്‍വീസ് റദ്ദു ചെയ്തു. ലൂയിസ് വില്ലില്‍നിന്ന് ബാള്‍ട്ടിമോറിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തില്‍ ഇന്നലെയാണ് സംഭവം.

ബ്രയാന്‍ ഗ്രീന്‍ എന്ന യാത്രക്കാരനാണ് സെപ്റ്റംബര്‍ 21ന് വാങ്ങിയ നോട്ട് 7 ഫോണുമായി യാത്രക്കെത്തിയത്. യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് കടത്തിവിടുന്ന സമയത്താണ് സംഭവമുണ്ടായത്. വിമാനജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്വിച്ച്ഓഫ് ചെയ്ത ഫോണില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.

ഇതോടെ ഗ്രീന്‍ ഫോണ്‍ നിലത്തേക്കെറിഞ്ഞു. ഉടന്‍തന്നെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഒഴിപ്പിക്കുകയും സര്‍വീസ് റദ്ദാക്കുകയുെ ചെയ്തു. ബാറ്ററി തകരാര്‍ പരിഹരിച്ച് പുറത്തിറക്കിയ ഫോണാണ് കത്തിയത്. ഫോണിന്റെ പാക്കറ്റില്‍ പച്ച നിറത്തിലുള്ള ബാറ്ററി ചിഹ്നവും ഉണ്ടായിരുന്നു.