ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4ജി ലാന്‍ഡ് ഫോണുമായി റിലയന്‍സ്

അനില് അംബാനിയുടെ കീഴിലുള്ള റിലയന്സ് കമ്മ്യൂണിക്കേഷന് തങ്ങളുടെ ആദ്യ 4ജി വയര്ലെസ് ലാന്ഡ് ഫോണ് പുറത്തിറക്കി. ബില്റ്റ് ഇന് സിം ഉള്പ്പെടെയാണ് ഈ എല്റ്റിഇ ഫോണ് വിപണിയില് എത്തിച്ചിരിക്കുന്നത്. മൂന്നരയിഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീനുള്ള ഫോണ് ആന്ഡ്രോയ്ഡ് ലോലിപോപ്പ് 5.1 ലാണ് പ്രവര്ത്തിക്കുന്നത്.
 | 

ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4ജി ലാന്‍ഡ് ഫോണുമായി റിലയന്‍സ്

മുംബൈ: അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തങ്ങളുടെ ആദ്യ 4ജി വയര്‍ലെസ് ലാന്‍ഡ് ഫോണ്‍ പുറത്തിറക്കി. ബില്‍റ്റ് ഇന്‍ സിം ഉള്‍പ്പെടെയാണ് ഈ എല്‍റ്റിഇ ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മൂന്നരയിഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1 ലാണ് പ്രവര്‍ത്തിക്കുന്നത്.

ഹോട്ട്‌സ്‌പോട്ട് സൗകര്യമുള്ള ഈ ലാന്‍ഡ് ഫോണ്‍ ഒരേ സമയം 8 വൈ-ഫൈ ഉപകരണങ്ങളെ കണക്ട് ചെയ്യും. ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും വിലവിവരങ്ങള്‍ നല്‍കിയിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് പ്‌ളാനുകളാണ് റിലയന്‍സ് വയര്‍ലെസ് ലാന്‍ഡ് ഫോണില്‍ ലഭ്യമാവുക. സ്മാര്‍ട്ട് ലൈഫ് 299 എന്ന പ്‌ളാനില്‍ 300 ഫ്രീ മിനിട്ടുകളും (ലോക്കല്‍ എസ്ടിഡി റോമിംഗ് കോളുകള്‍) 2 ജിബി 4ജി ഡേറ്റയും ലഭിക്കും. സ്മാര്‍ട്ട് ലൈഫ് 499 എന്ന പ്‌ളാനില്‍ 300 ഫ്രീ മിനിട്ടുകളും 4 ജിബി 4ജി ഡേറ്റയും ലഭിക്കും.