വരുന്നു സാംസങ് എ 9 പ്രോ; വില 32,490

ഗ്യാലക്സി എ സീരീസ് ഫോണുകള് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സാംസങ് എ 9 പ്രോ ഫോണുകള് വിപണിയിലെത്തിക്കുന്നു. 6 ഇഞ്ച ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണുകള്ക്ക് 32,490 രൂപയാണ് വില. സെപ്റ്റംബര് 26 മുതല് സാംസങ് സ്റ്റോറുകളിലും ഇ കൊമേഴ്സ് സൈറ്റുകളിലും ഇത് ലഭ്യമായിത്തുടങ്ങും.
 | 

വരുന്നു സാംസങ് എ 9 പ്രോ; വില 32,490

മുംബൈ: ഗ്യാലക്‌സി എ സീരീസ് ഫോണുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സാംസങ് എ 9 പ്രോ ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 6 ഇഞ്ച ഡിസ്‌പ്ലേയുമായി എത്തുന്ന ഈ ഫോണുകള്‍ക്ക് 32,490 രൂപയാണ് വില. സെപ്റ്റംബര്‍ 26 മുതല്‍ സാംസങ് സ്റ്റോറുകളിലും ഇ കൊമേഴ്‌സ് സൈറ്റുകളിലും ഇത് ലഭ്യമായിത്തുടങ്ങും.

7.9 മില്ലീമീറ്റര്‍ മാത്രം കനമുള്ള ഫോണ്‍ 2.7 മില്ലീമീറ്റര്‍ കനമുള്ള ആവരണവുമായാണ് വിപണിയിലെത്തുന്നത്. ഡിസ്‌പ്ലേക്ക് ഗോറില്ല ഗ്ലാസ് 4 സംരക്ഷണവും 5000 എംഎഎച്ച് ബാറ്ററിയും സാംസങ് നല്‍കുന്നു. സ്‌നാപ്ഡ്രാഗണ്‍ 64 ബിറ്റ് ഒക്റ്റാകോര്‍ പ്രോസസറാണ് ഈ ഫോണിന്റെ ഹൃദയം. 4 ജിബി റാം, വിരലടയാള സെന്‍സര്‍ എന്നീ ഫീച്ചറുകളും ഫോണിനുണ്ട്.

256 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജാണ് മറ്റൊരു പ്രത്യേകത. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സാങ്കേതികതയുള്ള 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉള്ള ഫോണ്‍ ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും.