7 നോട്ടിന്റെ പരാജയം; സാംസങ് ഗ്യാലക്‌സി എസ് 8 ഉടന്‍ പുറത്തിറക്കിയേക്കും

ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ സാംസങ് ഗ്യാലക്സി എസ് 7 നോട്ട് ബാറ്ററി തകരാറിനെത്തുടര്ന്ന് പരാജയപ്പെട്ട സാഹചര്യത്തില് അടുത്ത മോഡലായ ഗ്യാലക്സി എസ് 8 ഉടന് പുറത്തിറക്കിയേക്കുമെന്ന് സൂചനകള്. പുതിയ ഫോണുമായി ബന്ധപ്പെട്ട് മോഡലിന്റെ പേര്, പുതിയ സവിശേഷതകള്, തുടങ്ങിയവ പുറത്തുവരുന്നതായി ഈ രംഗത്തെ വിദഗ്ധര് വ്യക്തമാക്കുന്നു. ഗ്യാലക്സി നോട്ട് 7 വിപണിയില് നിന്ന് പിന്വലിച്ചതിനാല് അടുത്ത മോഡല് ഇറങ്ങാന് വൈകുന്നത് സാംസങ്ങിന്റെ മൊബൈല് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിദഗ്ധന് വ്യക്തമാക്കി.
 | 
7 നോട്ടിന്റെ പരാജയം; സാംസങ് ഗ്യാലക്‌സി എസ് 8 ഉടന്‍ പുറത്തിറക്കിയേക്കും

ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി എസ് 7 നോട്ട് ബാറ്ററി തകരാറിനെത്തുടര്‍ന്ന് പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത മോഡലായ ഗ്യാലക്‌സി എസ് 8 ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് സൂചനകള്‍. പുതിയ ഫോണുമായി ബന്ധപ്പെട്ട് മോഡലിന്റെ പേര്, പുതിയ സവിശേഷതകള്‍, തുടങ്ങിയവ പുറത്തുവരുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഗ്യാലക്‌സി നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിച്ചതിനാല്‍ അടുത്ത മോഡല്‍ ഇറങ്ങാന്‍ വൈകുന്നത് സാംസങ്ങിന്റെ മൊബൈല്‍ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിദഗ്ധന്‍ വ്യക്തമാക്കി.

സാംസങ് അടുത്ത മോഡല്‍ പുറത്തിറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി അഭ്യൂഹങ്ങളുണ്ട്. ഡ്രീം, ഡ്രീം 2 എന്നീ രണ്ട് പേരുകളില്‍ എസ്എം ജി950, എസ്എം ജി955 നമ്പറുകളിലാകും ഇറങ്ങുകയെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്യാലക്‌സി എസ്7 എസ്എംജി 930 എന്ന നമ്പറിലാണ് പുറത്തിറങ്ങിയത്.

നോട്ട് തിരിച്ചു വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനും പുതിയ മോഡല്‍ സഹായിക്കുമെന്ന് ഈ രംഗത്തെ പ്രമുഖ അനലിസ്റ്റ് മിറൈ അസെറ്റ് സെക്യൂരിറ്റീസ് പറയുന്നു. നിലവില്‍ മൊബൈല്‍ ബിസിനസ് രംഗത്തുണ്ടായ പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ മോഡല്‍ നേരത്തെ ഇറക്കുക എന്നതാണ് ഏറ്റവും യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടിയെന്ന് കെബി ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് സെക്യൂരിറ്റീസിലെ വിദഗ്ധന്‍ കിം സാംഗ് പ്യോ പറഞ്ഞു.