6 ജിബി റാം, 256 ജിബി ഇന്റേണല്‍ മെമ്മറി; സാംസങ് ഗ്യാലക്‌സി എസ് 8 വരുന്നത് കിടിലന്‍ ഫീച്ചറുകളുമായി?

വന് പരാജയമായി മാറിയ ഗ്യാലക്സി നോട്ട് 7നു ശേഷം സാംസംങ് വിപണിയില് ഇറക്കുന്ന സ്മാര്ട്ട്ഫോണാണ് സാംസംഗ് ഗാലക്സി എസ് 8. ഫെബ്രുവരിയില് വിപണിയിലെത്തുന്ന ഈ ഫോണില് സാംസങ് ഒളിപ്പിച്ചിരിക്കുന്നത് വലിയ ഫീച്ചറുകളാണെന്ന് റിപ്പോര്ട്ട്.
 | 

6 ജിബി റാം, 256 ജിബി ഇന്റേണല്‍ മെമ്മറി; സാംസങ് ഗ്യാലക്‌സി എസ് 8 വരുന്നത് കിടിലന്‍ ഫീച്ചറുകളുമായി?

മുംബൈ: വന്‍ പരാജയമായി മാറിയ ഗ്യാലക്‌സി നോട്ട് 7നു ശേഷം സാംസംങ് വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് സാംസംഗ് ഗാലക്‌സി എസ് 8. ഫെബ്രുവരിയില്‍ വിപണിയിലെത്തുന്ന ഈ ഫോണില്‍ സാംസങ് ഒളിപ്പിച്ചിരിക്കുന്നത് വലിയ ഫീച്ചറുകളാണെന്ന് റിപ്പോര്‍ട്ട്. മെമ്മറി കൊണ്‍ഫിഗ്രേഷനും വോയിസ് അസിസ്റ്റന്‍സ് അഡിഷനും സാംസംഗ് ഗാലക്‌സി എസ്8 നെ മറ്റു ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് വോയിസ് അസിസ്റ്റന്‍സ്. ഹാന്‍ഡ് ഫ്രീ മൊബൈല്‍ സംവിധാനമാണ് ഇതിലൂടെ സാധ്യമാകുന്നത്. 6 ജിബി റാം ഇന്റേണല്‍ മെമ്മറി 256 ജിബിയുമാണ്. സാംസംഗ് ഗാലക്‌സി എസ് 7ന്റെ 4 ജിബി റാമിന്റെ അപ്‌ഗ്രേഡ് ചെയ്ത പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

32 ജിബി മുതല്‍ 64 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ഇവകൂടാതെ പ്രഷര്‍ സെന്‍സിറ്റീവ് ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നീ സാങ്കേതകങ്ങളുമുണ്ട്. കാമറ 4കെ റസല്യൂഷനാണ് നല്‍കുന്നത്. 5.7ഇഞ്ച്, 6.2 ഇഞ്ച് അളവുകളിലുള്ള രണ്ട് സ്‌ക്രീന്‍ സൈസുകളിലാണ് കമ്പനി ഫോണ്‍ വിപണിയിലെത്തിക്കുന്നത്.