സാംസങ് ടാബ്ലറ്റില്‍ നിന്ന് പുക; യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി

സാംസങ് ടാബ്ലറ്റില് നിന്ന് പുക ഉയര്ന്നതുമൂലം യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡെട്രോയിറ്റില് നിന്ന് ആംസ്റ്റര്ഡാമിലേക്കു പോയ ഡെല്റ്റാ വിമാനത്തിലാണ് സംഭവം. ക്യാബിനുള്ളില് പുക പടര്ന്നതോടെ വിമാനം മാഞ്ചസ്റ്റര് വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.
 | 

സാംസങ് ടാബ്ലറ്റില്‍ നിന്ന് പുക; യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി

ആംസ്റ്റര്‍ഡാം: സാംസങ് ടാബ്ലറ്റില്‍ നിന്ന് പുക ഉയര്‍ന്നതുമൂലം യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡെട്രോയിറ്റില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കു പോയ ഡെല്‍റ്റാ വിമാനത്തിലാണ് സംഭവം. ക്യാബിനുള്ളില്‍ പുക പടര്‍ന്നതോടെ വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.

സീറ്റുകള്‍ക്കിടയിലേക്ക് വീണ ടാബ്ലറ്റില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇതേത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയ വിമാനം സീറ്റുകള്‍ മാറ്റി രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് യാത്ര തുടര്‍ന്നതെന്ന് ഡെല്‍റ്റാ പ്രതിനിധി അറിയിച്ചു.

എന്നാല്‍ സാംസങ്ങ് ടാബ് അല്ല അടിയന്തര സാഹചര്യത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സാംസങ് തിരിച്ചു വിളിച്ച ബാറ്ററിയും മോഡലുമായിരുന്നില്ല വിമാനത്തിലുണ്ടായിരുന്നത്. സീറ്റുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞതിനാലാണ് പുക ഉയര്‍ന്നതെന്നാണ് വിവരം. ഡെല്‍റ്റാ എയര്‍ലൈന്‍സിനോട് വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായി സാംസങ് വ്യക്തമാക്കി.