ജീൻസിട്ട റോബോട്ട് ഇരുന്നിട്ടും സാംസങ് ഫോൺ ഒടിഞ്ഞില്ല; ഐഫോൺ സിക്‌സിനെ പരിഹസിച്ച് സാംസങ്

ഐഫോൺ 6-ന്റെ വളയലിനെ പരിഹസിച്ചുള്ള സാംസങിന്റെ വീഡിയോ വൈറലാകുന്നു. വളയലിനെ 'ബെൻഡ്ഗേറ്റ്' എന്നു വിളിച്ച് ഓൺലൈൻ കൂട്ടായ്മകളും വീഡിയോക്ക് പിന്തുണ നൽകുന്നുണ്ട്. ഗാലക്സി നോട്ട് 4ന്റെ പ്രചരാണർത്ഥമാണ് സാംസങ് ഐഫോണിനെ പരിഹസിക്കുന്നത്.
 | 
ജീൻസിട്ട റോബോട്ട് ഇരുന്നിട്ടും സാംസങ് ഫോൺ ഒടിഞ്ഞില്ല; ഐഫോൺ സിക്‌സിനെ പരിഹസിച്ച് സാംസങ്

ഐഫോൺ 6-ന്റെ വളയലിനെ പരിഹസിച്ചുള്ള സാംസങിന്റെ വീഡിയോ വൈറലാകുന്നു. വളയലിനെ ‘ബെൻഡ്‌ഗേറ്റ്’ എന്നു വിളിച്ച് ഓൺലൈൻ കൂട്ടായ്മകളും വീഡിയോക്ക് പിന്തുണ നൽകുന്നുണ്ട്. ഗാലക്‌സി നോട്ട് 4ന്റെ പ്രചരാണർത്ഥമാണ് സാംസങ് ഐഫോണിനെ പരിഹസിക്കുന്നത്.

ഐഫോണിനെ പോലെ വളയുന്നതല്ല ഗാലക്‌സി നോട്ട് 4 എന്നും 100 കിലോ ഭാരമുള്ള ഒരു റോബോർട്ടിന്റെ സഹായതോടെ സാംസങ് അവകാശപ്പെടുന്നു. ഇതിനായി ജീൻസിട്ട ഒരു റോബോട്ടിനെ തന്നെ സാംസങ്ങ് ഉണ്ടാക്കി. കഴിഞ്ഞ ദിവസം സാംസങ്ങിന്റെ ഔദ്യോഗിക ബ്ലോഗിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗാലക്‌സി നോട്ട് 4 ൽ റോബോർട്ട് എത്രവട്ടം ഇരുന്ന് എണിറ്റാലും നോട്ടിന് കുഴപ്പങ്ങൾ സംഭവിക്കില്ലെന്നാണ് കമ്പനി വീഡിയോയിലൂടെ പറയുന്നത്.