‘ഗൂഗിള്‍ അലോ’ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്ന് സ്‌നോഡന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില് തരംഗമായ ആന്ഡ്രോയിഡ് ആപ്പ് ഗൂഗിള് അലോ ഉപയോക്താക്കളുടെ വിവരങ്ങള് ചോര്ത്തുമെന്ന് എഡ്വാര്ഡ് സ്നോഡന്റെ മുന്നറിയിപ്പ്. ഏതന്സില് നടന്ന ഏതന്സ് ഡെമോക്രസി ഫോറത്തിലാണ് അമേരിക്കന് ഇന്റലിജന്സിന്റെ വിവരങ്ങള് ചോര്ത്തിയതിലൂട ശ്രദ്ധേയനായ സ്നോഡന് പുതിയ ആപ്പ് വ്യക്തിതഗവിവരങ്ങള് ചോര്ത്തുമെന്ന് വ്യക്തമാക്കിയത്.
 | 

‘ഗൂഗിള്‍ അലോ’ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്ന് സ്‌നോഡന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ തരംഗമായ ആന്‍ഡ്രോയിഡ് ആപ്പ് ഗൂഗിള്‍ അലോ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് എഡ്വാര്‍ഡ് സ്‌നോഡന്റെ മുന്നറിയിപ്പ്. ഏതന്‍സില്‍ നടന്ന ഏതന്‍സ് ഡെമോക്രസി ഫോറത്തിലാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ ശ്രദ്ധേയനായ സ്‌നോഡന്‍ പുതിയ ആപ്പ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്ന് വ്യക്തമാക്കിയത്.

ഉപയോക്താക്കള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും കാണാന്‍ അലോ കമ്പനിക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയ് 18നാണ് ഗൂഗിള്‍ അലോ പുറത്തിറക്കുന്ന വിവരം വെളിപ്പെടുത്തിയത്. ഈ മാസം 21നാണ് അലോ ആ്പ്പിള്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പിന് ഭീഷണിയാകുമെന്ന് കരുതുന്ന ആപ്പിന് ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.