പേരുവെളിപ്പെടുത്താതെയും മെസേജ് അയക്കാം; ഫേസ്ബുക്കിൽ സ്റ്റാൻഡ് എലോൺ വരുന്നു

യഥാർത്ഥ പേരുകളിൽ ഷെയറിംഗും ലൈക്കുകളും മറ്റും നിഷ്കർഷിക്കുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. എന്നാൽ പേര് വെളിപ്പെടുത്താതെ മെസേജിംഗ് ചെയ്യാൻ യൂസർമാരെ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിലൂടെ യൂസർമാർക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ മറ്റുള്ളവരുമായി പോസ്റ്റുകൾ ഷെയർ ചെയ്യാനാകും. ഈ സ്റ്റാൻഡ് എലോൺ ആപ്ലിക്കേഷൻ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പങ്ക് വയ്ക്കുന്നതിലും ശ്രദ്ധയൂന്നുന്നുണ്ട്.
 | 
പേരുവെളിപ്പെടുത്താതെയും മെസേജ് അയക്കാം; ഫേസ്ബുക്കിൽ സ്റ്റാൻഡ് എലോൺ വരുന്നു

യഥാർത്ഥ പേരുകളിൽ ഷെയറിംഗും ലൈക്കുകളും മറ്റും  നിഷ്‌കർഷിക്കുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. എന്നാൽ പേര് വെളിപ്പെടുത്താതെ മെസേജിംഗ് ചെയ്യാൻ യൂസർമാരെ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിലൂടെ യൂസർമാർക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ മറ്റുള്ളവരുമായി പോസ്റ്റുകൾ ഷെയർ ചെയ്യാനാകും. ഈ സ്റ്റാൻഡ് എലോൺ ആപ്ലിക്കേഷൻ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പങ്ക് വയ്ക്കുന്നതിലും ശ്രദ്ധയൂന്നുന്നുണ്ട്.

അതായത് ഒരു രോഗാവസ്ഥയുള്ളവർക്ക് അതേ അവസ്ഥയുള്ള മറ്റ് യൂസർമാരുമായി ആശയവിനിമയം ഇതിലൂടെ സാധ്യമാകുന്നു. ഇത്തരത്തിലൂളളവർക്ക് പരസ്പരം സപ്പോർട്ട് ചെയ്യാനുള്ള ഒരു നെറ്റ് വർക്കായി ഇത് വർത്തിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്തിക്കൊണ്ട് ചർച്ച ചെയ്യാൻ മടിക്കുന്ന ചില കാര്യങ്ങൾ ഈ ആപ്ലിക്കേഷൻ വഴി ചർച്ച ചെയ്യാൻ സാധിക്കുമെന്നും പ്രസ്തുത റിപ്പോർട്ടിലുണ്ട.്

സ്റ്റാൻഡ്  എലോൺ ആപ്ലിക്കേഷൻ യൂസറുടെ മെയിൻ പേജുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിലും  യൂസറുടെ അക്കൗണ്ട് ഇതിലൂടെ വ്യക്തമാവാത്ത വിധമാണിത് സെറ്റ് ചെയ്യുക.  സ്റ്റാൻഡ് എലോൺ ആപ്ലിക്കേഷൻ റിലീസ് ചെയ്യാൻ ഫേസ്ബുക്ക് മുന്തിയ പരിഗണന നൽകുമെന്നാണ് ഫേസ്ബുക്ക് സിഇഒ ഈ വർഷമാദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഗോസിപ്പിന് വേണ്ടി മാത്രമുള്ള ആപ്ലിക്കേഷനാണിതെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.